അവധി ദിവസങ്ങളില്‍ കടലിലിറങ്ങുന്നവര്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും ഉപയോഗിക്കാന്‍ വാട്ടര്‍ സേഫ്റ്റിയുടെ നിര്‍ദ്ദേശം

ഡബ്ലിന്‍: വാരാന്ത്യങ്ങളില്‍ കടലില്‍ ഇറങ്ങി ഉല്ലസിക്കുന്നവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ലൈഫ് ജാക്കറ്റ് ഉപയോഗിക്കണമെന്ന് ഐറിഷ് വാട്ടര്‍ സേഫ്റ്റിയുടെ കര്‍ശന മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ വര്‍ഷത്തില്‍ 133 പേരുടെ ജീവന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാത്തത് മൂലം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. വൈകുന്നേരങ്ങളില്‍ വേലിയേറ്റം ശക്തമായി തുടരുന്നതുമൂലം അപകട സാധ്യത കണക്കിലെടുത്ത് മുന്‍കരുതലുകള്‍ എടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും വാട്ടര്‍ സേഫ്റ്റി അറിയിച്ചു.

ലൈഫ് ജാക്കറ്റ് ധരിച്ച് കടലില്‍ ഏതു തരത്തിലുള്ള വിനോദത്തിലും ഏര്‍പ്പെടുന്നതിന് ഒരു തടസ്സവുമില്ല. കോസ്റ്റ് ഗാര്‍ഡും സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ബീച്ചുകളിലെത്തുന്നവരോട് ആവശ്യപ്പെട്ടു വരികയാണ്. ലൈഫ് ജാക്കറ്റ് ഉപയോഗിക്കാത്തതിനാല്‍ കടലില്‍ കുളിക്കുന്നതിനിടെ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും അപകടപ്പെട്ടതും വാട്ടര്‍ സേഫ്റ്റി ചൂണ്ടിക്കാണിക്കുന്നു. ബീച്ചുകളിലെത്തുന്ന കുടുംബാംഗങ്ങള്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: