മോഡലിംഗ് ഏജന്‍സികളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സജീവമാകുന്നു

ഡബ്ലിന്‍: മോഡലിംഗ് ഏജന്‍സികളെന്ന വ്യാജേന പെണ്‍കുട്ടികളുടെ ബിക്കിനി ഫോട്ടോ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ കരുതിയിരിക്കാന്‍ നിര്‍ദ്ദേശം. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പരസ്യം നല്‍കുന്ന സെക്‌സ് റാക്കറ്റാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മോഡലിംഗ് സ്ഥാപനങ്ങളുടെ മേല്‍വിലാസത്തില്‍ നടക്കുന്ന തട്ടിപ്പിന് തങ്ങള്‍ ഒരു തരത്തിലും ഉത്തരവാദികളല്ലെന്ന് ഡബ്ലിന്‍ ആസ്ഥാനമായ അസറ്റ് മോഡല്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഏതൊരു മോഡലിംഗ് സ്ഥാപനനവും ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ താത്പര്യപെടുന്നവരെ നേരിട്ട് അഭിമുഖം നടത്തുകയാണ് പതിവ് രീതി. അതുമല്ലെങ്കില്‍ ഓപ്പണ്‍ ഡേ നടത്തിയും മോഡലുകളെ തിരഞ്ഞെടുക്കുന്നു. നേരിട്ട് കാണുന്നതിന് മുന്‍പ് ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ ഒരിക്കലും ആവശ്യപ്പെടാറുമില്ല. ഇത്തരം വ്യാജ പരസ്യങ്ങള്‍ക്ക് പുറകെ പോകുന്നവര്‍ വഞ്ചിതരാകാനാണ് സാധ്യതയെന്നും ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികളെയും, കൗമാരക്കാരെയും വലയിലാക്കുന്ന മാഫിയകളാകാം ഈ വ്യാജ വെബ്സൈറ്റുകള്‍ക്ക് പിന്നിലെന്ന് സംശയിക്കപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: