ഗാല്‍വേ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ജൂലൈല്‍

ഗാല്‍വേ: ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ജൂലായില്‍ ആരംഭിക്കും. ജൂലൈ 17 മുതല്‍ 30 വരെ നടക്കുന്ന പരിപാടിയില്‍ ഫെസ്റ്റിവലിന്റെ നാല്പതാം വാര്‍ഷികവും ആഘോഷിക്കപെടും. ഡി.ജെ ജെന്നി ഗ്രീന്‍ ടീമിന്റെ സംഗീത വിരുന്നും ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. സമാപന പരിപാടിയില്‍ ഫ്രഞ്ച് സ്ട്രീറ്റ് തിയേറ്റര്‍ കമ്പനി ക്‌ളോസ് ആക്ട് ഒരുക്കുന്ന നാടക വിരുന്നും കാണികള്‍ക്ക് വേറിട്ട അനുഭവമായിരിക്കും.

29 വേദികളില്‍ 200 കലാ പരിപാടികള്‍ ഗാള്‍വേയിലെ ഫെസ്റ്റിനോട് അനുബന്ധിച്ച് അരങ്ങേറും. ഇതിനു പുറമെ ഗാല്‍വേയില്‍ മാത്രം ലഭിക്കുന്ന തനത് കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ഭക്ഷ്യ മേളയും ഒരുക്കും. കരകൗശല വൈദഗ്ത്യത്തിന്റെ നേര്‍ക്കാഴ്ചകളും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറും.

വസ്ത്ര ശേഖരങ്ങള്‍ ഫെസ്റ്റ് ദിവസങ്ങളില്‍ വില്പനക്കെത്തുന്നുണ്ട്. വില്പനശാലകള്‍ക്ക് വേണ്ടി പ്രതേക സ്റ്റാളുകള്‍ ഒരുക്കി നിര്‍ത്തും. ഇന്ന് മുതല്‍ ഗാല്‍വേ ഫെസ്റ്റിവലിന്റെ വിശദവിവരങ്ങള്‍ ഓണ്‍ലൈനിലൂടെ അറിയാന്‍ കഴിയുമെന്ന് ഫെസ്റ്റിവല്‍ സി.ഇ.ഓ ജോണ്‍ ക്രംലിഷ് പ്രസ് മീറ്റിലൂടെ അറിയിച്ചിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: