മാനസിക പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ നിന്നും മറച്ചുപിടിക്കുന്ന ഐറിഷുകാരുടെ എണ്ണം കൂടുന്നു

ഡബ്ലിന്‍: സ്വന്തം കുടുംബത്തില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും ഐറിഷുകാര്‍ തങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍ മറച്ചു വെയ്ക്കുന്നുവെന്ന് പഠനങ്ങള്‍. നാല് പേരില്‍ ഒരാള്‍ വീതം മാനസിക അസ്വാസ്ഥ്യങ്ങള്‍ മറച്ചുവെയ്ക്കുന്നതായി കണ്ടെത്തി. 18 വയസ്സിനു മുകളിലുള്ള ആയിരം പേരില്‍ നടത്തിയ സര്‍വേയില്‍ പത്ത് പേരില്‍ ഓരോരുത്തരും ഗുരുതരമായ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിമകളാണ്. ഇതില്‍ തന്നെ പകുതിയിലധികം പേരും മാനസിക രോഗ വിദഗ്ദ്ധരെ സമീപിച്ചിട്ടുമുണ്ട്.

സീ ചെയ്ഞ്ച് എന്ന സംഘടനക്ക് വേണ്ടി കാന്റര്‍ മില്‍വാഡ് ബ്രൗണ്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളാണിത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ അക്കാര്യം മറ്റുള്ളവരോട് പങ്കുവെയ്ക്കാനും, രോഗത്തിന്റെ കാഠിന്യം കുറച്ചുകൊണ്ടുവരാന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് മുന്‍കൈ എടുത്തിട്ടുള്ള സംഘടനയാണ് സീ ചെയ്ന്‍. മാനസിക രോഗങ്ങള്‍ എത്രത്തോളം പങ്കുവെയ്ക്കപ്പെടാതിരിക്കുന്നുവോ അത്രത്തോളം രോഗ സാധ്യത പതിന്മടങ്ങ് വര്‍ധിക്കുമെന്നും സംഘടനയില്‍ അംഗമായ മാനസിക രോഗവിദഗ്തന്‍ ജോണ്‍ സണ്‍ഡേഴ്സ് മുന്നറിയിപ്പ് നല്‍കുന്നു. മേയ് മാസത്തില്‍ മാനസിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ ഗ്രീന്‍ റിബ്ബണ്‍ കെട്ടി പരസ്പരം ഒത്തുചേരണമെന്നും സംഘടനാ ആവശ്യപ്പെട്ടു.

എ എം

Share this news

Leave a Reply

%d bloggers like this: