എഫ്ബിഐ ഉദ്യോഗസ്ഥ ഐഎസ് ഭീകരനെ വിവാഹം ചെയ്താതായി റിപ്പോര്‍ട്ട്

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ജീവനക്കാരി സിറിയയിലെത്തി ഐഎസ് ഭീകരനെ വിവാഹം ചെയ്തു. 2014 ല്‍ നടന്ന വിവാഹ വാര്‍ത്ത സിഎന്‍എന്‍ ആണ് പുറത്തുവിട്ടത്. ജര്‍മന്‍കാരനായ ഡെനിക് കുസ്പെര്‍ട്ടിനെയാണ് എഫ്ബിഐയുടെ പരിഭാഷകയായി ജോലി നോക്കിയിരുന്ന ഡാനിയേല ഗ്രീനെ വിവാഹം ചെയ്തത്.

കുസ്പെര്‍ട്ടിനെക്കുറിച്ച അന്വേഷണം നടത്താന്‍ ഡാനിയേലയെയാണ് ഏല്‍പ്പിച്ചിരുന്നത്. അബു തല്‍ഹ അല്‍ അല്‍മാനിയെന്നാണ് കുസ്പെര്‍ട്ട് അറിയപ്പെടുന്നത്. 2011ലാണ് ജര്‍മന്‍ വംശജയായ ഡാനിയേല ഗ്രീനെ എഫ്.ബി.ഐയില്‍ പരിഭാഷകയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു കയറിയത്. തുടര്‍ന്ന് 2014 ജനുവരിയില്‍ ഡെട്രോയിറ്റിലെ ഓഫിസില്‍ ജോലിചെയ്യവെയാണ് കുസ്പെര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല ലഭിക്കുന്നത്.

2014 ജൂണ്‍ 11ന് കുടുംബത്തെ കാണാനെന്ന പേരില്‍ ഗ്രീനെ ഇസ്താംബൂളിലേക്ക് വിമാനം കയറി. തുടര്‍ന്ന് സിറിയയിലെത്തി കുസ്പെര്‍ട്ടിനെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കുറച്ചുനാളുകള്‍ കഴിഞ്ഞതോടെ കുറ്റബോധം തോന്നിയ ഗ്രീനെ സിറിയയില്‍ നിന്ന് രക്ഷപ്പെട്ട് യുഎസിലെത്തി. പിന്നീട് ഇവരെ യുഎസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: