ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കുടുംബസംഗമം 2017

അയര്‍ലന്‍ഡിലെ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭാ വിശ്വാസികളുടെ പ്രഥമ കുടുംബ സംഗമം 2017 മെയ് 12,13,14 എന്നീ തീയതികളില്‍ നടത്തപ്പെടുന്നു . ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ: മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി,കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും,വൈദീക സെമിനാരി പ്രൊഫെസ്സറുമായ അഭിവന്ദ്യ ഡോ:മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.മൂന്നു ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കുടുംബ സംഗമത്തില്‍ ബൈബിള്‍ ക്‌ളാസുകള്‍ ,ആധ്യാത്മിക സംഘടനകളുടെ സംഗമം ,യുവജന സംഗമം,കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍,വിവിധ കലാ സാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിരിക്കുന്നു .

പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി റെവ: ഫാ : ജോര്‍ജ് തങ്കച്ചന്‍ , ഫാ :നൈനാന്‍ പി. കുറിയാക്കോസ്,ഫാ :എല്‍ദോ വര്‍ഗ്ഗീസ് ,ഫാ : അനീഷ് കെ. സാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു .
വിശദ വിവരങ്ങള്‍ക്ക്.

റെവ:ഫാ : ജോര്‍ജ്ജ് തങ്കച്ചന്‍ (ജനറല്‍ കണ്‍വീനര്‍ ) 0870693450
തോമസ് മാത്യു (കോഡിനേറ്റര്‍) 0894231219
ഷാജി പി .ജോണ്‍(കോഡിനേറ്റര്‍) 0871268956
റെമിത് രാജു(കോഡിനേറ്റര്‍) +447921181820

വാര്‍ത്ത: ഷാജി ജോണ്‍ പന്തളം.

Share this news

Leave a Reply

%d bloggers like this: