സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ ശക്തമായി നടപ്പില്‍ വരുത്തും: ജസ്റ്റിസ് മിനിസ്റ്റര്‍

ഡബ്ലിന്‍: സ്ത്രീകളെ തുല്യരാക്കുന്ന നിയമ പരിരക്ഷ നല്‍കുന്ന നാഷണല്‍ സ്ട്രാറ്റജി ഫോര്‍ വുമണ്‍ ആന്‍ഡ് ഗേള്‍സ് പദ്ധതി രാജ്യമൊട്ടുക്കും നടപ്പില്‍ വരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സാസ് ഫിറ്റ്‌നസ് ജെറാള്‍ഡ് വ്യക്തമാക്കി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മതിയായ പരിഗണന ലഭിക്കുന്ന നിയമങ്ങളും ഈ പദ്ധതിയില്‍ ഉള്‍പെടും. വിവിധ മേഖലകളില്‍ സ്ത്രീ പ്രാധിനിത്യം ഉയരേണ്ടത് ജനാതിപത്യ വ്യവസ്ഥതയില്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അവകാശമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

സാമൂഹികമായി ആണ്‍-പേന വ്യത്യാസങ്ങള്‍ ഇല്ലാതാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഒരേ ജോലിക്ക് സ്ത്രീയും പുരുഷനും തുല്യ വേതനത്തിന് അര്‍ഹതയുണ്ട്. അത് ലഭിച്ചില്ലെങ്കില്‍ തൊഴിലുടമക്കെതിരെ കേസ് എടുക്കാനുള്ള വകുപ്പും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അസംഘടിത മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണം തടയാനും പ്രസ്തുത പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: