ഭൂമിയില്‍ ഇനി മനുഷ്യന്റെ നിലനില്‍പ്പ് നൂറ് വര്‍ഷം മാത്രം; സ്റ്റീഫന്‍ ഹോക്കിങ്സ്

മനുഷ്യന്‍ അടക്കമുള്ള ജീവികള്‍ക്ക് ഭൂമിയില്‍ ഇനി ഏറിയാല്‍ നൂറുവര്‍ഷത്തെ ആയുസ് മാത്രമെ ഉള്ളുവെന്നാണ് പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് നല്‍കുന്ന മുന്നറിയിപ്പ്. അനിയന്ത്രിതമായ ശാസ്ത്ര പുരോഗതി തന്നെയാണ് ഭൂമിയുടെ അന്ത്യത്തിന് കാരണമാകുകയെന്നും ഹോക്കിങ് പറയുന്നു.

മൂന്നു വലിയ വിപത്തുകളാണ് മനുഷ്യനെ തേടിയെത്താനിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഇതിനോടകം ഭീകരാവസ്ഥ പൂണ്ടുകഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ഉല്‍ക്കാപതനം, ജനസംഖ്യാ പെരുപ്പം തുടങ്ങിയ കാരണങ്ങളാണ് ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നത്. നൂറു വര്‍ഷത്തിനുള്ളില്‍ അവാസയോഗ്യമായ മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറിയില്ലെങ്കില്‍ മനുഷ്യകുലത്തിന്റെ സര്‍വനാശമായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് പുതിയ ഭൂമി കണ്ടെത്തണമെന്ന് ഹോക്കിങ് പറയുന്നത്.

https://youtu.be/2iJD5LmjJo4
എ എം

Share this news

Leave a Reply

%d bloggers like this: