ക്ലയര്‍ ആശുപത്രി അടച്ചുപൂട്ടണമെന്ന് ഹിക്ക: കോടതിയില്‍ അപ്പീല്‍ നല്‍കി എച്ച്.എസ്.ഇ

എന്നിസിലെ 120 ബെഡുകളുള്ള ആശുപത്രി അടച്ചുപൂട്ടുന്നതിനെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.എച്ച്.ഇ. വയോധികര്‍ക്ക് പരിചരണം നല്‍കുന്ന സെന്റ് ജോസഫ് ആശുപത്രി അടച്ചുപൂട്ടണമെന്ന് ഹിക്കയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് എച്ച്.എസ്.ഇ രംഗത്തെത്തിയത്. ഹിക്ക നടപടിയെടുത്ത കേസില്‍ ആദ്യമായാണ് എച്ച്.എസ്.ഇ വിപരീത നിലപാട് സ്വീകരിക്കുന്നത്.

ആശുപതിയിലെ രോഗീപരിചരണം, സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന വികസനം വളരെ കുറവാണെന്ന് പരിശോധനയിലൂടെ കണ്ടെത്തിയെന്ന് ഹിക്ക വ്യക്തമാക്കി. തുടര്‍ന്ന് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രിയെ അനുവദിക്കില്ലെന്നും ഹിക്ക വിശദീകരിച്ചു. ഓരോ രോഗിക്ക് ലഭിക്കേണ്ട പരിചരണം മാത്രമല്ല സ്ഥല പരിമിതിയും ആശുപത്രിയില്‍ തീരെ കുറവാണെന്ന് ആരോപിക്കപ്പെടുന്നു.

അടച്ചുപൂട്ടല്‍ നേരിടാന്‍ മാത്രം ആശുപത്രിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം. നിലവിലില്ലാത്ത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ ആശുപത്രി നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും, അടച്ചുപൂട്ടല്‍ ഉത്തരവ് ശരിയായ നടപടിയല്ലെന്നും എച്ച്.എസ്.ഇ വക്താക്കള്‍ പറയുന്നു. ആശുപത്രികളുടെ എണ്ണം പരിമിതമായ എന്നിസില്‍ സീനിയര്‍ സിറ്റിസണ്‍സ് ആശ്രയിക്കുന്ന ഈ സ്ഥാപനത്തിന് ഹിക്ക ഏര്‍പ്പെടുത്തിയ നിരോധനം എടുത്ത് കളയാന്‍ കോടതി ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എച്ച്.എസ്.ഇ.

 

 

എ എം

Share this news

Leave a Reply

%d bloggers like this: