ചിക്കന്‍ സൗജന്യമായി ലഭിക്കാന്‍ റിട്വീറ്റുകള്‍ ചെയ്ത് പതിനാറുകാരന്‍ സ്വന്തമാക്കിയത്, ഗിന്നസ് റെക്കോര്‍ഡ്

ചിക്കന്‍ സൗജന്യമായി ലഭിക്കാന്‍ എത്ര റിട്വീറ്റുകള്‍ വേണമെന്ന് ചോദിച്ച് ട്വീറ്റ് ചെയ്ത പതിനാറുകാരന്‍ തീര്‍ത്തത് പുതിയ റെക്കോഡ്. അമേരിക്കക്കാരനായ കാര്‍ട്ടര്‍ വില്‍കേഴ്സണാണ് പുതിയ ട്വിറ്റര്‍ റെക്കോഡിന് ഉടമ. ഏറ്റവും കൂടുതല്‍ റീട്വീറ്റുകള്‍ ലഭിച്ച പോസ്റ്റ് എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഈ കൗമാരക്കാരന്‍ നേടിയിരിക്കുന്നത്്. ടെലിവിഷന്‍ അവതാരക അല്ലെന്‍ ഡീജനറസിന്റെ പ്രശസ്തമായ ഓസ്‌കര്‍ സെല്‍ഫിയുടെ റെക്കോഡാണ് തന്റെ ‘ചിക്കന്‍ ട്വീറ്റ്’ കൊണ്ട് കാര്‍ട്ടര്‍ മറികടന്നത്.

ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെന്‍ഡിസിനോട് തന്റെ ഇഷ്ട വിഭവമായ ചിക്കന്‍ നഗ്ഗട്ട് ഒരു വര്‍ഷം സൗജന്യമായി ലഭിക്കാന്‍ എത്ര റിട്വീറ്റുകള്‍ വേണമെന്ന് ചോദിച്ചാണ് കാര്‍ട്ടര്‍ പോസ്റ്റിട്ടത്. ഇതിന് 1.8 കോടി റിട്വീറ്റുകള്‍ എന്ന് വെന്‍ഡിസ് മറുപടിയും നല്‍കി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ കാര്‍ട്ടര്‍ ട്വീറ്റ് ചെയതതോടെയാണ് കാര്‍ട്ടറെയും വിന്‍ഡീസിനെയും എന്തിന് ട്വിറ്ററിനെ പോലും അമ്പരപ്പിച്ച റിട്വീറ്റ് പെരുമഴ ഉണ്ടായത്. NuggsForCarter എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.

ഏപ്രില്‍ ആറിലെ പോസ്റ്റ് ഒരു മാസം കൊണ്ട് ലോകത്തെ ഏറ്റവും കൂടുതല്‍ റിട്വീറ്റ് ചെയ്ത ട്വീറ്റ് എന്ന റെക്കോഡും സ്വന്തമാക്കി. 3,430,242 റിട്വീറ്റുകളാണ് ഡീജെനെറസിന്റെ ഓസ്‌കര്‍ സെല്‍ഫിയ്ക്ക് ലഭിച്ച റിട്വീറ്റുകള്‍. എന്നാല്‍ 3,533,936 ട്വീറ്റുകളുമായി മുന്നേറുകയാണ് കാര്‍ട്ടറുടെ ട്വീറ്റ് ഇപ്പോള്‍. ട്വിറ്ററും ഗിന്നസ്ബുക്കും കാര്‍ട്ടറുടെ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: