ചാള്‍സ് രാജകുമാരന്‍ അയര്‍ലണ്ടില്‍: കില്‍കെണിയില്‍ ഗതാഗത നിയന്ത്രണം

ഡബ്ലിന്‍: ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും അയര്‍ലണ്ടില്‍ ത്രിദിന സന്ദര്‍ശനത്തിന് എത്തുന്നതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാജകുമാരന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് കില്‍കെന്നി നഗരത്തില്‍ ഗതാഗത തടസ്സം അനുഭവപ്പെടും. കില്‍കെന്നി കാസ്റ്റില്‍ 2 മണിവരെ വരെ അടച്ചിടും. നഗരത്തില്‍ വാഹനങ്ങള്‍ക്ക് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വ്യാപാര കേന്ദ്രങ്ങളും മറ്റും തുറന്നു പ്രവര്‍ത്തിക്കും.

ഐറിഷ് പ്രസിഡന്റ് ഹിഗ്ഗിന്‍സ് ഇരുവരെയും ആചാര മര്യാദകളോടെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഇന്നലെ ഇരുവരും ഡബ്ലിന്‍ സന്ദര്‍ശിച്ചിരുന്നു. ഇവരുവരും ഇന്ന് തോമസ് ടൗണും കില്‍കെന്നി നഗരവും സന്ദര്‍ശിക്കും. ചാള്‍സ് പ്രതിരോധ സേനയുടെ യു.എന്‍ ട്രെയിനിങ് ക്യാമ്പ് സന്ദര്‍ശിക്കുമ്പോള്‍ കാമില ഐറിഷ് നാഷണല്‍ സ്റ്റഡ് ആന്‍ഡ് ജാപ്പനീസ് ഗാര്‍ഡന്‍സ് സന്ദര്‍ശനത്തിന് തിരഞ്ഞെടുത്തു.

വിശിഷ്ടാതിഥികളെ കാണാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്നും ഗാര്‍ഡ അറിയിച്ചു. കാസ്റ്റില്‍ ഗാര്‍ഡന്‍സ് റോഡ്, പാട്രിക് സ്ട്രീറ്റ്, ഓര്‍മോണ്ടി സ്ട്രീറ്റ്, ഹൈ സ്ട്രീറ്റ്, റോസ് ഇന്‍ സ്ട്രീറ്റ്, ജെയിംസ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ റോഡ് പൂര്‍ണമായി അടച്ചിടും. കാസ്റ്റില്‍ റോഡ് ഒഴികെയുള്ള റോഡിലൂടെ കാല്‍നട യാത്ര ചെയ്യാന്‍ അനുവാദം നല്‍കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: