ആഗോള തലത്തില്‍ സിസ്റ്റിക് ഫൈബ്രോസിസ് രോഗികള്‍ ഏറ്ററ്വും കൂടുതല്‍ അയര്‍ലണ്ടിലെന്ന് പഠനങ്ങള്‍

ആഗോളതലത്തില്‍ സി.എഫ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ അയര്‍ലണ്ടിലാണെന്ന് പുതിയ സര്‍വേകള്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ടില്‍ സി.എഫ് രോഗികള്‍ 1200 പേര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും, യു.എസിനെയും അപേക്ഷിച്ച് ഇരട്ടിയിലധികമാണ് അയര്‍ലണ്ടില്‍ ഈ രോഗികളുടെ നിരക്ക്. സങ്കീര്‍ണ ജനിതക രോഗമായ സിസ്റ്റിക് ഫൈബ്രോസിസി ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഈ രോഗം വൃക്ക, കുടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും തകരാറിലാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സിസ്റ്റിക് ഫൈബ്രോസിസ് അയര്‍ലണ്ട് എന്ന സംഘടനയാണ് സര്‍വേ നടത്തിയത്. രോഗികളുടെ ക്ഷേമം സംരക്ഷിക്കാന്‍ ധനശേഖരണം നടത്തുന്നതിന് 700 കിലോ മീറ്റര്‍ സൈക്കിള്‍ യാത്രയും ഈ സംഘടന നടത്തുന്നുണ്ട്. രോഗത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കി ഇവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാനാണ് ഈ സംഘടനയുടെ ശ്രമം. സിഎഫ് രോഗികള്‍ക്ക് ആവശ്യമുള്ള മരുന്നുകള്‍ ലഭ്യമാക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം ആശാവഹമാണെന്ന് സംഘടന സിഇഒ ഫിലിപ്പ് വാള്‍ട്ട് അറിയിച്ചു.

ജീവന് ഭീഷണിയാവുന്ന രോഗങ്ങളിലൊന്നാണ് സിസ്റ്റിക് ഫൈബ്രോസിസ്. ഈ പാരമ്പര്യ രോഗം കഫവര്‍ദ്ധനമൂലമാണ് ഉണ്ടാവുന്നത്. ശ്വാസകോശത്തിലും മറ്റ് ആന്തരവായവങ്ങളിലും വേദനയും മറ്റ് അസ്വസ്ഥതകളും നല്‍കുന്ന ഈ രോഗാവസ്ഥ പലപ്പോഴും അതികഠിനമാണ്. സിസ്റ്റിക് ഫൈബ്രോസിസ് മൂലമുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാക്കുന്നത്.

ശ്വാസ തടസ്സം കൂടി വരുന്നതാണ് സി.എഫ് രോഗികള്‍ മരിക്കാന്‍ പ്രധാനമായും കാരണമാകാറുള്ളത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക എന്ന കാര്യം മാത്രമാണ് രോഗം നിയന്ത്രിക്കാനുള്ള ഏക ഉപാധി. അന്തരീക്ഷ മലിനീകരണം സി.എഫ് രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായേക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: