ഈ ആഴ്ച മഴ ശക്തമാക്കും; ഓറഞ്ച്, യെല്ലോ വാണിങ്ങുകള്‍ നല്‍കി മെറ്റ് ഐറാന്‍

അയര്‍ലണ്ടില്‍ മഴ വീണ്ടും ശക്തമായി തിരിച്ചെത്തി. ഇന്നും നാളെയുമായി കനത്ത മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഐറാന്‍ മുന്നറിയിപ്പ് നല്‍കി. കോര്‍ക്, കേറി കൗണ്ടികളില്‍ ഓറഞ്ച് വാണിങ്ങും ഗാല്‍വേ, മായോ സ്ലിഗൊ കൗണ്ടികളില്‍ നാളെ ഉച്ചവരെ യെല്ലോ വാണിങ്ങും നിലവില്‍ വന്നിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് പരക്കെ മഴ ആരംഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കോര്‍ക്, കെറി തുടങ്ങിയ ആറോളം നഗരങ്ങളില്‍ 40 മില്ലീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തീര പ്രദേശങ്ങളില്‍ ഇത് 70 മില്ലീലിറ്റര്‍ വരെയാവാനും സാധ്യതയുണ്ട്. അറ്റ്‌ലാന്റിക് മേഖലയില്‍ നിന്നുള്ള ന്യുനമര്‍ദമാണ് പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം. ഇതിനെ തുടര്‍ന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

ഡബ്ലിനിലെ എം1 മോട്ടോര്‍വെ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. വാഹന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നു ഗാര്‍ഡയും മുന്നറിയിപ്പ് നല്‍കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: