Mp3 ഫോര്‍മാറ്റ് ഓഡിയോ ഇനി ഇല്ല ; പകരക്കാരനായി aac ഫോര്‍മാറ്റ്

ഓഡിയോ ഫയല്‍ രംഗത്ത് തരംഗം സൃഷ്ടിച്ച എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി വിടപറഞ്ഞു. എംപി3ക്ക് പകരക്കാരനായി പുതിയ ഫോര്‍മാറ്റായ എഎസി കടന്നു വരുന്നതോടു കൂടിയാണ് എംപി3യുടെ ഈ പിന്‍മാറല്‍.

ഓഡിയോ ഫയലുകള്‍ക്ക് ഏറ്റവും യോജിച്ച ഫോര്‍മാറ്റ് ആയാണ് എംപി3 കടന്നുവന്നത്. അത് ഉടനടി തന്നെ പ്രചാരത്തിലാവുകയും ചെയ്തു. ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സ് ആണ് എംപി3 ഫോര്‍മാറ്റിന്റെ ഉപജ്ഞാതാക്കള്‍. മറ്റ് ഓഡിയോ ഫോര്‍മാറ്റുകള്‍ക്കൊന്നും ഫയലുകളുടെ പൂര്‍ണതോതിലുള്ള ഇഫക്ടുകള്‍ പുറത്തുവിടാന്‍ കഴിയാത്തിടത്തായിരുന്നു എംപി3 മുന്നിട്ടുനിന്നത്. ഏതായാലും എംപി3ക്ക് പകരം പുതിയതായി ഫോര്‍മാറ്റ് കടന്നുവരുമ്പോള്‍ ശബ്ദാനുഭവം അതെങ്ങനെ ഉണ്ടാകുമെന്ന് കണ്ടറിയാം.

ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എംപി3യുടെ ലൈസന്‍സിംഗ് മാത്രമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. ഇതിന് എംപി3 ഉപയോഗിക്കാന്‍ കഴിയില്ല എന്ന് അര്‍ഥമില്ല. പതുക്കെ മാത്രമേ ഇല്ലാതാകൂ. കാരണം, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും എംപി3 ഫയലുകള്‍ ഇന്നും വളരെ പ്രചാരമുണ്ട്. ഇന്ന് ലോകത്ത് എല്ലാ മൊബൈല്‍ നിര്‍മാതാക്കളും ഉപയോഗിക്കുന്നത് എംപി3 ഫോര്‍മാറ്റാണ്. അതേസമയം, യൂ ട്യൂബ് ഉള്‍പ്പെടെയുള്ള വലിയ കമ്പനികളില്‍ മിക്കതും എഎസിയിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. എപി3യുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശബ്ദഗുണം നല്കാന്‍ എഎസിക്കു കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: