താത്കാലിക താമസ സൗകര്യങ്ങളില്‍ സമയ പരിധി കഴിഞ്ഞും ഒട്ടനവധി കുടുംബങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ താത്കാലിക താമസസ്ഥലങ്ങളുടെ സമയ പരിധി അവസാനിക്കാനിരിക്കെ അറുന്നൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി പൂര്‍ത്തിയായിട്ടില്ല. ഹോട്ടലുകള്‍ ദീര്‍ഘ നാളത്തെ താമസസ്ഥലമായി മാറ്റുന്നത് അവസാനിപ്പിക്കുമെന്ന ഭവന മന്ത്രിയുടെ പ്രഖ്യാപനം വന്നെങ്കിലും അതിനനുസരിച്ചുള്ള നടപടികള്‍ ഏറെ വൈകുന്നതില്‍ ഭവന സംഘടനകള്‍ അതൃപ്തി പ്രകടിപ്പിച്ചു.

മന്ത്രി സൈമണ്‍ കോവ്നിയുടെ വാഗ്ദാനമനുസരിച്ച് ജൂലൈ ഒന്ന് മുതല്‍ ഹോസ്പിറ്റാലിറ്റി മേഖലയെ താത്കാലിക താമസ സ്ഥലമാക്കി മാറ്റുന്നത് നിര്‍ത്തിവെയ്ക്കും. ഗസ്റ്റ് ഹൗസുകള്‍ വീടില്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ ഡബ്ലിനില്‍ മാത്രം കഴിഞ്ഞ വര്‍ഷം ചെലവിട്ടത് 39 മില്യണ്‍ യൂറോയാണ്. ഡബ്ലിനില്‍ 28000 ഒഴിഞ്ഞ വീടുകള്‍ ഭവന രഹിതര്‍ക്ക് താമസയോഗ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി സഭയില്‍ ടി.ഡി മാര്‍ ഭവന മന്ത്രിയെ അറിയിച്ചിരുന്നു.

6 മാസ ഇടവേളകളില്‍ താത്കാലിക കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരുന്നവരെ സോഷ്യല്‍ ഹൗസിങ് യൂണിറ്റിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം മന്ദഗതിയില്‍ നീങ്ങുന്നതിനെതിരെ ഫോക്കസ് അയര്‍ലണ്ടും രംഗത്തെത്തി. ചാരിറ്റി സംഘടനകള്‍ ഹൗസിങ് രംഗത്ത് നല്‍കുന്ന പ്രോത്സാഹനം സര്‍ക്കാര്‍ മേഖലയില്‍ നിന്നും ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: