യു.എസ് വിമാന യാത്രയില്‍ ലാപ്‌ടോപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഐറിഷ് യാത്രക്കാര്‍ക്കും ബാധകം

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ ലാപ്‌ടോപ്പ് കൈവശം വൈക്കരുതെന്ന തീരുമാനം ഐറിഷ് യാത്രക്കാര്‍ക്കും തിരിച്ചടിയാകുമെന്നാണ് നിഗമനം. വിമാന യാത്രയില്‍ സ്വകാര്യ വസ്തുക്കള്‍ക്കൊപ്പം ലാപ്‌ടോപ്പ് കൈവശം വൈക്കരുതെന്നാണ് നിര്‍ദ്ദേശം. ലഗേജുകള്‍ക്കൊപ്പം ലാപ്‌ടോപ്പ് ലഭിക്കാന്‍ യാത്രക്കാരന് എയര്‍പോര്‍ട്ടില്‍ നീണ്ട കാത്തിരുപ്പ് നടത്തുകയും വേണം. യുറോപ്യന്‍ യാത്രക്കാരില്‍ 60 മുതല്‍ 90 ശതമാനം വരെ ആളുകള്‍ ബിസിനസ്സ് ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കയ്യില്‍ കരുതുന്നവരുമാണ്.

അമേരിക്കന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്നതാണെന്നു യൂറോപ്യന്‍ യാത്രക്കാര്‍ ഒന്നടങ്കം ആരോപിക്കുന്നു. യൂറോപ്യന്‍ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് അമേരിക്കന്‍-യൂറോപ്യന്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കുകയാണ്. അമേരിക്കയിലേക്ക് നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന യൂറോപ്പുകാര്‍ക്ക് ലാപ്‌ടോപ്പ് നിരോധനം ഏറെ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഡബ്ലിനില്‍ നിന്ന് ആഴ്ചതോറും 179 വിമാനങ്ങള്‍ അമേരിക്കയിലേക്ക് പരക്കുന്നുണ്ട്. അമേരിക്കയുമായി ബന്ധപ്പെടുന്ന 5 യൂറോപ്യന്‍ കേന്ദ്രങ്ങളില്‍ ഒന്നാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട്. ഖത്തര്‍, എത്തിഹാദ് എന്നീ എയര്‍വേയ്‌സുകള്‍ താല്‍ക്കാലികമായി ലാപ്‌ടോപ് കടം നല്‍കുന്ന സംവിധാനം അടുത്തിടെ ഏര്‍പ്പെടുത്തിയിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: