ആപ്പിളില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാന്‍ അയര്‍ലണ്ട് കാലതാമസം എടുക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷര്‍

അയര്‍ലണ്ടിന് 13 ബില്യണ്‍ യൂറോ നികുതിയായി ആപ്പിള്‍ അടയ്ക്കണമെന്ന യൂറോപ്പ്യന്‍ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാന്‍ അയര്‍ലണ്ട് കാലതാമസം എടുക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍. ഒരു ദശാബ്ദത്തിലേറെക്കാലം അനധികൃതമായി ലാഭം കൊയ്‌തെടുത്ത മള്‍ട്ടിനാഷണല്‍ കമ്പനി അയര്‍ലന്റിന് 13 ബില്യണ്‍ യൂറോ നികുതിയടക്കണമെന്ന് ഇയു ഉത്തരവിട്ടത് കഴിഞ്ഞവര്‍ഷമാണ്.

അതേസമയം ആപ്പിളും അയര്‍ലന്‍ഡും കമ്മീഷന്‍ തീരുമാനത്തെ ശക്തമായി തള്ളിക്കളയുകയും, യൂറോപ്യന്‍ യൂണിയന്‍ കോടതികളിലൂടെ അതിനെ വെല്ലുവിളിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. അന്തിമമായ ഫലം വരുന്നതിന് വര്‍ഷങ്ങള്‍ എടുക്കുമെന്ന് കരുതുന്നു. അതേസമയം ഇടക്കാലത്ത് അയര്‍ലണ്ട് ഫണ്ട് ശേഖരിക്കാന്‍ ബാധ്യസ്ഥനാണ്. അപ്പീല്‍ വിജയിച്ചാല്‍ ആ പണം ആപ്പിളിന് തിരികെ നല്‍കും. അയര്‍ലന്‍ഡിന് പണം തിരിച്ചു പിടിക്കാനുള്ള കാലയളവ് ജനുവരി ആദ്യം ആയിരുന്നു. എന്നാല്‍ ഇരു കൂട്ടരും അതിനായുള്ള നടപടികള്‍ മുന്നോട്ടു നീക്കിയില്ല.

സി എന്‍ ബി സി യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ കോംപറ്റീഷന്‍ കമ്മീഷണര്‍ മാര്‍ഗ്രെറ്റ് വെസ്റ്റിഗെര്‍ ആപ്പിളില്‍ നിന്ന് നികുതികള്‍ തിരിച്ചു പിടിക്കുന്നതിന് ഐറിഷ് അധികാരികള്‍ വളരെയേറെ സമയമെടുക്കുന്നതായി അഭ്യുപ്രായപ്പെട്ടത്.

 

എ എം

Share this news

Leave a Reply

%d bloggers like this: