കോര്‍ക്കില്‍ ജലവിതരണത്തില്‍ മലിന ജല സാന്നിധ്യം: ചൂടുവെള്ളം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

കോര്‍ക്ക്: വടക്കന്‍ കോര്‍ക്കിലെ മില്‍ സ്ട്രീറ്റില്‍ അടുത്ത മൂന്ന് ആഴ്ചത്തേക്ക് ചൂടുവെള്ളം ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം. മില്‍സ് സ്ട്രീറ്റിനെ കൂടാതെ ബലിദളി, ലോട്ട്, ഡ്രൈഷേന്‍, കേലാ എന്നിവിടങ്ങളിലും ഈ നിര്‍ദ്ദേശം ബാധകമായിരിക്കും. ജലവിതരണത്തില്‍ ക്രിപ്‌റ്റോസ്‌പോറിഡിയം എന്ന ബാക്ടീരിയയെ കണ്ടെത്തിയതിനാലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വെള്ളത്തിലെ മാലിന്യം നീക്കം ചെയ്യാന്‍ 210,000 യൂറോ ചെലവില്‍ മൈക്രോ ഫിന്റ്റേഴ്സ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാട്ടര്‍ പ്ലാന്റില്‍ എത്തിച്ചു. ആരോഗ്യ വകുപ്പ് ഐറിഷ് വാട്ടര്‍, കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി നല്‍കിയതാണ് ചൂടുവെള്ളം ഉപയോഗിക്കാനുള്ള മുന്നറിയിപ്പ്. ഭക്ഷണം പാകം ചെയ്യുന്നത്, സലാഡ് ഉണ്ടാക്കുന്നത് മാത്രമല്ല പല്ലുതേക്കാനും, കുളിക്കാനും ചൂടാറിയ വെള്ളത്തില്‍ മാത്രമേ പാടുള്ളൂവെന്നും കര്‍ശനമായ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ചൂടാക്കാതെ വെള്ളം ഉപയോഗിച്ചത് മൂലം ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ ഉടന്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: