ഡബ്ലിന്‍ സിറ്റി സെന്ററിലേക്കുള്ള ലുവാസ് സര്‍വീസിന് ഇന്ന് തടസ്സം നേരിടും

ഡബ്ലിന്‍: ലുവാസ് റെഡ് ലൈന്‍ പാതയില്‍ ഉണ്ടായ സാങ്കേതിക തടസ്സങ്ങളാല്‍ ദി പോയിന്റിനും ബ്ലാക്ക് ഹോഴ്സിനും ഇടയിലുള്ള സര്‍വീസുകള്‍ തടസ്സപ്പെടും. സര്‍വീസുകള്‍ എപ്പോഴാണ് പുനഃസ്ഥാപിക്കുക എന്ന് അറിവായിട്ടില്ല. താത്കാലികമായി ഇന്ന് രാവിലെയുള്ള ലുവാസ് യാത്ര തടസപ്പെടുമെന്ന് മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം.

യാത്രക്കാര്‍ക്ക് നേരിടുന്ന യാത്രാ തടസത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് രാവിലെ അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ലുവാസ് ലൈനില്‍ പെട്ടെന്നുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതെന്നും അറിയിപ്പുണ്ട്. ടിക്കറ്റെടുത്തവര്‍ക്ക് ഡബ്ലിന്‍ ബസ് സര്‍വീസില്‍ യാത്രാ ചെയ്യാന്‍ കഴിയുമെന്നും ലുവാസ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എ എം

Share this news

Leave a Reply

%d bloggers like this: