ഗാര്‍ഡയുടെ ടെക്സ്റ്റ് അലര്‍ട്ട് സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം

നിങ്ങളുടെ തൊട്ടടുത്ത് നടക്കുന്ന ദുരന്തനിവാരണങ്ങള്‍, കുറ്റകൃത്യങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് വിവരം ലഭിക്കാന്‍ ഗാര്‍ഡയുടെ ടെക്സ്റ്റ് അലര്‍ട്ട് സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം. ഇതനുസരിച്ച് തൊട്ടടുത്തുള്ള ഏതൊരു സംഭവത്തെക്കുറിച്ചും ഉടന്‍ വിവരം ലഭിക്കും. ഗാല്‍വേക്കാരാണ് ഈ സ്‌കീമില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്.

1,3000 വീടുകള്‍ ഈ സംവിധാനത്തില്‍ സൈന്‍ അപ്പ് ചെയ്തുവെന്ന് ഗാര്‍ഡ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ദേശീയതലത്തില്‍ കൂടുതല്‍ പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഗാര്‍ഡയുടെ കൈവശമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്താകമാനം ഇത്തരത്തിലുള്ള 74 പദ്ധതികള്‍ നിലവിലുണ്ട്. ജനങ്ങള്‍ അറിയേണ്ട സംഭവത്തെക്കുറിച്ച് അംഗങ്ങളായവര്‍ക്ക് മൊബൈല്‍ ഫോണിലും ഇമെയിലിലും ഉടന്‍തന്നെ സന്ദേശം ലഭിക്കുന്ന സംവിധാനമാണിത്.

190,000 ലധികം വരിക്കാര്‍ അവരുടെ പ്രാദേശിക സ്ഥലത്ത് സംശയാസ്പദമായതോ മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോ നടക്കുന്നുണ്ടോ എന്നറിയാന്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ട്. സംഘടിതമായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ യഥാസമയം തടയാന്‍ ഇതിലൂടെ കഴിയും. ഓരോ രജിസ്റ്റേഡ് കമ്യൂണിറ്റി കോണ്‍ടാക്റ്റിനും വാചകങ്ങളിലോ ഇമെയിലുകളിലോ ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു, തുടര്‍ന്ന് അവര്‍ അവരുടെ കമ്മ്യൂണിറ്റി ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഇമെയില്‍ വഴിയോ അല്ലെങ്കില്‍ മെസേജുകളിലൂടെയോ ഇത് കൈമാറുന്നു. പൊതുജനങ്ങളില്‍ ഒരാള്‍ ഗാര്‍ഡ യൂണിറ്റിലേക്ക് ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ വിശദാംശങ്ങള്‍ സ്ഥിരീകരിക്കുന്നു, ശേഷം ടെക്സ്റ്റ് അലര്‍ട്ട് സംവിധാനം ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നു.

ടിപററിയില്‍ 21,540 പേരും കില്‍ക്കെന്നി- കാര്‍ലോ എന്നിവിടങ്ങളില്‍ 15,026 ഉം റോസ്‌കോമണ്‍ -ലോങ്ഫോര്‍ഡ് എന്നീ സ്ഥലങ്ങളില്‍ 13,939 പേരും ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. വരിക്കാരില്‍ ഏറ്റവും കുറവ് കോര്‍ക്കിലാണ് (3,113). ശരിയായി നടപ്പാക്കപ്പെട്ടാല്‍ ടെക്സ്റ്റ് അലേര്‍ട്ട് സംവിധാനം ഫലപ്രദവും കാര്യക്ഷമവുമായ ആശയവിനിമയ സംവിധാനമാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: