വേനല്‍ക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സുരക്ഷിതമാണോ

ഡബ്ലിന്‍: യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നേരെ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിനോദ സഞ്ചാരത്തിന് ഒരുങ്ങുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഐറിഷ് സര്‍ക്കാര്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പ്രത്യക ശ്രദ്ധ ആവശ്യമുള്ള രാജ്യങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ സാമൂഹ്യമാധ്യമങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ നിരീക്ഷിക്കണമെന്നു ഐറിഷ് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശിക്കുന്നു.

പുറം രാജ്യങ്ങളില്‍ എത്തുന്നവര്‍ ലോക്കല്‍ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ജനങ്ങള്‍ തിങ്ങി നിറഞ്ഞ ആഘോഷങ്ങള്‍, ബീച്ചുകള്‍, റസ്റ്റോറന്റുകള്‍, ജനനിബിഡമായ സാംസ്‌കാരിക ആഘോഷങ്ങള്‍ എന്നിവയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു നല്‍കും. ഫ്രാന്‍സ്, മൊറോക്കോ, യു.എസ്, തുര്‍ക്കി, കോസ്റ്റാറിക്ക, ബെല്‍ജിയം, മാര്‍ട്ടാ എന്നീ രാജ്യങ്ങളില്‍ പോകുന്നവര്‍ പ്രത്യക സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

ഗ്രീസ്, തുനീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തത്കാലം വിനോദ സഞ്ചാരത്തിന് തിരഞ്ഞെടുക്കരുതെന്നും അറിയിപ്പുണ്ട്. ഏഷ്യന്‍ രാജ്യങ്ങളായ തായ്ലാന്റ്‌റ്, ഇന്ത്യ, ചൈന, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും ഭീകരാക്രമണ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതേസമയം സ്പെയിന്‍, ഓസ്ട്രേലിയ, പോളണ്ട്, ജര്‍മനി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവയെ താരതമ്യേനെ ഭീഷണി കുറഞ്ഞ രാജ്യങ്ങളിലാണ് ഉള്‍പ്പെടുത്തതായിരിക്കുന്നത്. സമീപകാലത്ത് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങളിലെ ആക്രമണ സാധ്യത വിലയിരുത്തുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: