പെന്‍ഷന്‍ വെട്ടിച്ചുരുക്കല്‍: ഡയലിന് മുന്നില്‍ പ്രതിഷേധം

ഡബ്ലിന്‍: പെന്‍ഷന്‍ തുക വെട്ടിച്ചുരുക്കിയതില്‍ പ്രതിഷേധിച്ച് പബ്ലിക് സര്‍വീസ് പെന്‍ഷനേഴ്‌സിന്റെ പ്രതിഷേധം ഡയലിന് മുന്നില്‍ അരങ്ങേറി. 2013 -ലെ പെന്‍ഷന്‍ നിയമമനുസരിച്ച് 35 ,000 പെന്‍ഷന്‍കാര്‍ക്ക് ആഴ്ചയില്‍ 15 മുതല്‍ 30 യൂറോ നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് സമരക്കാര്‍ മുദ്രാവാക്യം മുഴക്കി. 2012 നു ശേഷം റിട്ടയര്‍ ചെയ്തവര്‍ക്ക് പെന്‍ഷന്‍ തുക കുത്തനെ കുറഞ്ഞതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.

പെന്‍ഷന്‍ തുകയില്‍ കുറവ് അനുഭവപ്പെടുന്നതിനാള്‍ ചിലര്‍ റിട്ടയര്‍ ചെയ്യാതെ ജോലിയില്‍ തുടരുകയാണ്. പൊതു ജീവനക്കാരുടെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരികയാണ്. എന്നാല്‍ മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും ഗുണകരമാകുന്ന തീരുമാനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ഫൈന്‍ ഗെയ്ല്‍ നേതൃത്വ സ്ഥാനത്തേക്ക് മത്സരിക്കുന്ന ലിയോ വരേദ്കറിന്റെ പ്രകടന പത്രികയില്‍ പെന്‍ഷന്‍കാരുടെ ക്ഷേമത്തിന് പരിഗണന ലഭിച്ചിട്ടില്ലെന്നും സമരക്കാര്‍ പറയുന്നു. വലിയ വികസന മാതൃകകള്‍ നടപ്പിലാക്കാന്‍ ചെലവാക്കേണ്ടി വരുന്ന തുകയുടെ ചെറിയൊരു ശതമാനം ചെലവിട്ടാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ഇവര്‍ പറയുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: