ഇന്ത്യയില്‍ ചാവേറാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ ശക്തമാക്കി

രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പാക് തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയിബ ഭീകരാക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇരുപതോളം ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യയിലേക്കു കടന്നിട്ടുണ്ടെന്നും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവര്‍ ആക്രമണം നടത്തിയേക്കുമെന്നുമാണു മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോകളിലും അതിര്‍ത്തി മേഖലകളായ പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ആക്രമണം നടന്നേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. പാക് ചാരസംഘടനയുടെ പരിശീലനം ലഭിച്ചവരാണ നുഴഞ്ഞുകയറിയിട്ടുള്ള ഭീകരരെന്നാണു വിവരം.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മെട്രോ, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പ്രമുഖ ഹോട്ടലുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, തീര്‍ഥാടക കേന്ദ്രങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പ്രത്യേക ഭീകരാക്രമണം നടത്തുന്നതിനാണ ഭീകരര്‍ പദ്ധതിയിടുന്നതെന്നാണ സൂചന. തിരക്കേറിയ സ്ഥലങ്ങളില്‍ വലിയ ശക്തിയേറിയ സ്ഫോടനമോ ചാവേറാക്രമണോ നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സുരക്ഷ ശക്തമാക്കിയതിനൊപ്പം പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

പാകിസ്താന്‍ ആസ്ഥാനമായ ഭീകര സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി മുതില്‍ന്ന യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മേയ് ആദ്യം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഭീകരര്‍ ഇന്ത്യയിലേക്കു കടന്നതായുള്ള വിവരം പുറത്തുവരുന്നത്.

 
എ എം

Share this news

Leave a Reply

%d bloggers like this: