അയര്‍ലണ്ടില്‍ ചരിത്രമെഴുതി ലിയോ വരേദ്കര്‍ എന്ന ഇന്ത്യന്‍ വംശജന്‍

അയര്‍ലണ്ടിന്റെ രാഷ്ട്രീയ ചരിത്രം മാറ്റി മറിച്ച് ലിയോ വരദ്കറെന്ന ഇന്ത്യന്‍ വംശജന്‍ ഐറിഷ് ജനതയെ ഭരിക്കും. അവസാനഘട്ട വോട്ടെടുപ്പ് ഫലങ്ങളും പുറത്ത് വന്ന് കഴിഞ്ഞപ്പോള്‍ 60 ശതമാനം വോട്ടോട് കൂടെയാണ് ഏകപക്ഷീയമായ വിജയം വരേദ്കര്‍ കൈവരിച്ചത്. വിജയം കൈവരിച്ചതില്‍ താന്‍ വിനയാന്വീതനാകുന്നതായി അദ്ദേഹം പറഞ്ഞു. ഫൈന്‍ ഗെയിലിന്റെ പതിനൊന്നാമത്തെ നേതാവായാണ് വരേദ്കര്‍ തിരഞ്ഞെടുക്കപ്പെട്ടത്. കൂടുതല്‍ ജനാധിപത്യപരവും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതുമായി ഫൈന്‍ ഗെയില്‍ പാര്‍ട്ടിയെ വാര്‍ത്തെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ലിനിലെ മാന്‍ഷ്യന്‍ ഹൌസിലാണ് പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം വരേദ്കര്‍ ആഹ്ലാദം പങ്ക് വെച്ചത്.

2017 ലെ പാര്‍ട്ടി തെരഞ്ഞെടുപ്പ് നമുക്ക് സ്വയം കണ്ണാടിയില്‍ നോക്കാനുള്ള അവസരമാണ് നല്‍കിയതെന്നും പാര്‍ട്ടിക്ക് പിന്തുണയേകി വരേദ്കറിനൊപ്പം രാജ്യത്തെ കെട്ടിപ്പടുക്കാമെന്നും കോവ്നി പറഞ്ഞു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കോവ്നി മുന്നിലായിരുന്നെങ്കിലും നേരത്തെ ഉറപ്പിച്ചിരുന്ന കൗണ്‍സിലര്‍മാരുടെയും പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളുടെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വരേദ്കര്‍ വളരെ മുന്നിലാകുകയായിരുന്നു. കൗണ്‍സിലര്‍മാരുടെയും, പാര്‍ലമെന്ററിപാര്‍ട്ടി അംഗങ്ങളുടെയും വോട്ടുകള്‍ തനിക്ക് അനുകൂലമാകുമെന്ന് വരേദ്കര്‍ ക്യാമ്പ് ഉറച്ച് വിശ്വസിച്ചിരുന്നു.

ഫൈന്‍ ഗെയില്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെടുന്നതിന് ലിയോ വരദക്കര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍ – എന്‍ഡാ കെന്നി വരേദ്കറിന് ആശംസകള്‍ അറിയിച്ചു. ഫൈന്‍ ഗെയില്‍ ഗവണ്മെന്റ് നയിക്കുന്ന നമ്മുടെ രാജ്യത്ത് തുടര്‍ച്ചയായി പുരോഗതി കൈവരിക്കേണ്ടതുണ്ട്, അത് നേടിയെടുക്കാന്‍ ആവശ്യമായ നേതൃത്വം നല്‍കുന്നതിനുള്ള ശേഷി ലിയോക്ക് ഉണ്ടെന്ന് എനിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: