ഒരു കുടിയേറ്റക്കാരന്റെ മകനായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് വരേദ്കര്‍

ഒരു കുടിയേറ്റക്കാരന്റെ മകന് നേതാവാകാന്‍ കഴിയുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ താന്‍ അഭിമാനംകൊള്ളുന്നുവെന്ന് അദ്ദേഹം വൈകാരികമായി തന്റെ വിജയ പ്രസംഗത്തില്‍ പറഞ്ഞു. ഒരു സ്വവര്‍ഗാനുരാഗിയും ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ മകനും ആണെന്നറിഞ്ഞിട്ടും ഈ റിപ്പബ്ലിക്കില്‍ മുന്‍വിധികള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ പിതാവ് 5000 മൈല്‍ അകലെയുള്ള അയര്‍ലന്‍ഡിലെക്ക് ഒരു വസതിക്കായി യാത്ര ചെയ്തതായി എനിക്കറിയാം, എന്നാല്‍ തന്റെ മകന്‍ വളര്‍ന്ന് വലുതായി ആ രാജ്യത്തിന്റെ നേതാവാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല.

അയര്‍ലണ്ടിലെ അഭിമാനമുള്ള എല്ലാ രക്ഷിതാക്കള്‍ക്കും ഇന്ന് തങ്ങളുടെ കുട്ടികളെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. ഓരോ കുഞ്ഞുങ്ങള്‍ക്കും അവരുടെ അഭിലാഷത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫൈന്‍ ഗെയിലിലെ അംഗങ്ങള്‍ക്കിടയില്‍ ജനകീയ വോട്ടെടുപ്പില്‍ വിജയിച്ച സൈമണ്‍ കോവ്നിക്ക് അദ്ദേഹം തന്റെ കൃതജ്ഞത അറിയിച്ചു. ഫൈന്‍ ഗെയിലിലെ അംഗങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ സൈമണ്‍, ‘ആവേശം നിറഞ്ഞതും നിരന്തരവുമായ ഒരു പ്രചാരണമാണ് നടത്തിയത്.’ അദ്ദേഹം പറഞ്ഞു.

ഫൈന്‍ ഗെയിലിനെയും അയര്‍ലന്‍ഡിനെയും മുന്നോട്ട് നയിക്കാന്‍ ഞങ്ങള്‍ ഒത്തോരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ 21,000 അംഗങ്ങളില്‍ 10,842 സ്ഥാനാര്‍ത്ഥികളാണ് വോട്ടു ചെയ്തത്. 7,051 പേരാണ് കോര്‍ക്ക് സ്ഥാനാര്‍ത്ഥിയായ കോവ്നിക്ക് വോട്ട് ചെയ്തത്. ഏതാണ്ട് 3,772 പേര്‍ വരേദ്കര്‍ക്ക് അനുകൂലമായും വോട്ട് ചെയ്തു. 19 വോട്ടുകള്‍ അസാധു ആയി.

ജനകീയ വോട്ടെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 51 ടിഡി, സെനറ്റര്‍മാര്‍, എം.പി എന്നിവരുടെ പിന്തുണയും വരേദ്കറിന് ലഭിച്ചു.

123 കൌണ്‍സിലര്‍മാരുടെ വോട്ടുകള്‍ വരേദ്കറിന് അനുകൂലമായി. 100 കൗണ്‍സിലര്‍മാരാണ് കോവ്നിക്ക് വോട്ട് ചെയ്തത്. ലെയിന്‍സ്റ്റര്‍ ഹൌസിലെ വരേദ്കറിന്റെ പ്രശസ്തി അദ്ദേഹത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. 65 ശതമാനം ജനപ്രതിനിധികളുള്ള പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭൂരിപക്ഷം അംഗങ്ങളും, പ്രചാരണത്തിന്റെ ആദ്യദിവസങ്ങള്‍ മുതല്‍ തന്നെ വരേദ്കര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: