മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കണമെന്ന പ്രസ്താവന ആവര്‍ത്തിച്ച് ട്രംപ്

ലണ്ടന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ വിലക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.”നമ്മള്‍ കൂടുതല്‍ കരുതലോടെയിരിക്കണം. കൂടുതല്‍ കര്‍ക്കശമാകണം. നമുക്ക് നമ്മുടെ അവകാശങ്ങള്‍ തിരിച്ചുകിട്ടണം. കൂടുതല്‍ സുരക്ഷയ്ക്കായി നമുക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ട്” എന്നായിരുന്നു ആക്രമണ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ്.

‘അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഏത് സഹായവും ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ’ എന്ന ഡ്രഡ്ജ് റിപ്പോര്‍ട്ടിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് ട്രംപ് ആദ്യം ചെയ്തത്. ഇതിന് ശേഷം ലണ്ടന്‍ ഭീകരാക്രമണ ഇരകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. നേരത്തെ ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന തീരുമാനം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഈയാഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഇത്തരം ആക്രമണങ്ങള്‍ സാധാരണ ജനങ്ങളെയാണു ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. യുകെ പോലീസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തുന്ന ശ്രമങ്ങള്‍ അറിയാം. യുകെ ആവശ്യപ്പെട്ടാല്‍ എന്തു സഹായവും നല്‍കാന്‍ യുഎസ് തയാറാണ്. എല്ലാ അമേരിക്കക്കാരും യുകെയിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

 

trm

എ എം

Share this news

Leave a Reply

%d bloggers like this: