അയര്‍ലണ്ടില്‍ ആധുനിക സംവിധാനങ്ങളോട് കൂടിയ ഭീകര വിരുദ്ധ സേന ഉടന്‍ തയ്യാറാകും

ഡബ്ലിന്‍: ലണ്ടനില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ശക്തമാക്കാന്‍ തയ്യാറെടുക്കുകയാണ് അയര്‍ലണ്ടിന്റെ അടുത്ത പ്രധാനമന്ത്രിയായ ലിയോ വരേദ്കര്‍. ബ്രിട്ടനിലെ COBRA കമ്മിറ്റിക്ക് സമാനമായ രീതിയില്‍ രൂപീകരിക്കുന്ന ദേശീയ സുരക്ഷാ സംവിധാനത്തെ പൂര്‍ണമായും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 24 മണിക്കൂറും സജ്ജമാക്കുകയാണ് ലക്ഷ്യം. ദേശീയ സുരക്ഷാ ഏജന്‍സിക്കായിരിക്കും പുതുതായി രൂപീകരിക്കുന്ന സേനയുടെ പൂര്‍ണ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നത്. അധികാരത്തിലേറി 50 ദിവസത്തിനകം ചെയ്യേണ്ട കര്‍മ്മ പരിപാടിയിലെ ആദ്യ ദൗത്യവും ഭീകര വിരുദ്ധ പോരാട്ടമായിരിക്കുമെന്ന് ലിയോ വ്യക്തമാക്കി.

മാര്‍ച്ച് മാസത്തിനു ശേഷം ബ്രിട്ടനില്‍ മൂന്നു ഭീകരാക്രമണങ്ങള്‍ ഉണ്ടായത് അയര്‍ലന്‍ഡ്, ഗൗരവപൂര്‍വമാണ് നോക്കികാണുന്നതെന്നും വരേദ്കര്‍ അഭിപ്രായപ്പെട്ടു. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഭീകരരെ നേരിടാന്‍ മികച്ച സാങ്കേതിക സംവിധാനങ്ങളും ഒരുക്കും. രാജ്യ സുരക്ഷയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അറിയിച്ച വരേദ്കര്‍ ഐറിഷ് പൗരന്മാരുടെ സുരക്ഷക്ക് മുഖ്യ പ്രാധാന്യം നല്‍കുമെന്നും വ്യക്തമാക്കി.

അയര്‌ലന്റ് ഭീകരതയുടെ ഭീഷണിയില് നിന്ന് മുക്തമല്ലെന്ന് ഗാര്ഡ മുന്നറിയിപ്പു നല്കിയിരുന്നു. ദേശീയ സുരക്ഷാ, ഇന്റലിജന്‌സ് ഏജന്‌സി ഇല്ലാത്ത ഏക യൂറോപ്യന് യൂണിയന് രാജ്യം അയര്‌ലണ്ട് മാത്രമാണ്. അടിയന്തിരമായി ഈ പ്രതിസന്ധി പരിഹരിക്കപ്പെടണം. വ്യത്യസ്ത ജനങ്ങള് ഒരുമിച്ച് പാര്ക്കുന്ന അയര്‌ലണ്ടില് ഭീകര പ്രവര്ത്തനങ്ങള് യഥാസമയം കണ്ടെത്തുന്നതിന് സുരക്ഷാ ഏജന്‌സികളുടെ അഭാവത്തിന് വലിയ വില നല്‌കേണ്ട് വരും. അയര്‌ലണ്ട് ആക്രമണത്തിന് വളരെ തുറന്നതാണ്, ഐറിഷ് തുറമുഖങ്ങളിലും എയര്‌പോര്ട്ടുകളിലും ഭീകരരെ നിരീക്ഷിക്കാന് വളരെ പരിമിതമായ സ്‌ത്രോതസ്സുകള് മാത്രമാണുള്ളത്. അയര്‌ലന്ഡിലെ ഉള്പ്രദേശങ്ങളില് ഏതാണ്ട് നിരീക്ഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും സുരക്ഷാ വൃത്തങ്ങള് പരാമര്ശിക്കുന്നു.

അതിനിടെ ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസിന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ അമഖ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഭീകരാക്രമണത്തില്‍ ഏഴു പേരെ കൊല്ലപ്പെട്ടിരുന്നു. 48 പേര്‍ക്ക് പരിക്കേറ്റിരുന്നു.

സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ഭീകരര്‍ ലണ്ടന്‍ ബ്രിഡ്ജില്‍ ആളുകള്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റിയും തൊട്ടടുത്ത മാര്‍ക്കറ്റില്‍ കടന്ന് കുത്തിവീഴ്ത്തുകയും ആയിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ദാരുണസംഭവം. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. എട്ടിന് പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ബ്രിട്ടനെ നടുക്കിയ ആക്രമണം നടന്നത്. മേയ് 22ന് മാഞ്ചസ്റ്ററില്‍ സംഗീതനിശയ്ക്കു ശേഷമുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനും ആഴ്ചകള്‍ മുന്പ് ലണ്ടനില്‍ നാലു പേരുടെ മരണത്തിനിടയാക്കി മറ്റൊരു ഭീകരാക്രമണവും നടന്നിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: