അയര്‍ലണ്ടില്‍ മഴയും-വെയിലും സമ്മിശ്രമായ കാലാവസ്ഥ വാരാന്ത്യം വരെ തുടരും

രാജ്യത്തെ 16 കൗണ്ടികളില്‍ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ താത്കാലികമായി പിന്‍വലിച്ചെങ്കിലും കെറിയിലും, കോര്‍ക്കിലും മെറ്റ് ഐറാന്‍ പ്രഖ്യാപിച്ച യെല്ലോ വാണിങ് തുടരുകയാണ്. മഴയും, വെയിലും ഇടവിട്ട് വരുന്ന കാലാവസ്ഥ ഈ ആഴ്ച അവസാനം വരെ തുടരുമെന്ന് മെറ്റ് ഇറാന്‍ അറിയിച്ചു. കാറ്റ് നിയന്ത്രണാതീതമായതിനാല്‍ അപകടകരമായ കാലാവസ്ഥ മാറ്റങ്ങള്‍ രാജ്യത്ത് ഇല്ലെന്നു തന്നെയാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍.

താപനില കിഴക്കന്‍ മേഖലകളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപെടുത്തിയെങ്കിലും ഇന്നും നാളെയും ഊഷ്മാവ് കുറഞ്ഞ് ചാറ്റല്‍മഴ പ്രതീക്ഷിക്കപ്പടുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തീരദേശത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. തുടര്‍ച്ചയായ മഴയ്ക്ക് പകരം വെയിലും മഴയും മാറി മാറി വരുന്ന കാലാവസ്ഥയാണ് രാജ്യത്തുടനീളം നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും ഒറ്റപ്പെട്ട മഴ പെയ്യുമെന്നു പ്രതീക്ഷിക്കപ്പടുന്നുണ്ട്, എങ്കിലും ഇത് വ്യാപകമായി തുടരാന്‍ സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഞായറാഴ്ചയുടെ വീണ്ടും മഴ മാറി വരണ്ട കാലാവസ്ഥയിലെത്തുമെന്നും പ്രതീക്ഷിക്കപ്പടുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: