മലിന ജലത്തിന്റെ സാനിധ്യം; ഡബ്ലിനിലെ രണ്ട് ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

ഡബ്ലിന്‍: ഡബ്ലിനിലെ ഡോലിമോന്‍ഡ്, സാന്റിമോന്‍ഡ് ബീച്ചുകളില്‍ താത്കാലികമായി പ്രവേശനം നിരോധിച്ചു. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് മലിന ജലം ബീച്ചുകളിലേക്ക് ഒഴികിയെത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ കോളിഫോം ബാക്ടീരിയകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ ബീച്ചുകളില്‍ കുളിക്കാനെത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബീച്ചിലേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞുവെച്ചതായി തീരദേശ സേനയും അറിയിച്ചു. ഈ ബീച്ചുകളില്‍ പ്രവേശിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് കാണിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാന്റിമോണ്ടും, ഡോലിമുണ്ടും ഇ.യു നിലവാരം പുലര്‍ത്തുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടെ കുളിക്കാനെത്തിയവരില്‍ കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട സംഭവങ്ങളും വാര്‍ത്തയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: