നിങ്ങള്‍ റിക്ഷയില്‍ യാത്രചെയ്യാറുണ്ടോ? എങ്കില്‍ കരുതിയിരിക്കുക

ഡബ്ലിന്‍ നഗരത്തിലെ രാത്രികാല കാഴ്ചകളില്‍ റിക്ഷകള്‍ ധാരാളമായി കാണാം. നഗരത്തിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കൗതുകത്തിനു റിക്ഷകള്‍ ആശ്രയിക്കാറുണ്ട്. മറ്റു യാത്ര വാഹനങ്ങള്‍ ലഭിക്കാതെ വരുമ്പോഴുംഡബ്ലിനില്‍ റിക്ഷ യാത്ര ഒഴിവാക്കാനാവില്ല. നഗരത്തിലോടുന്ന റിക്ഷകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അധികം ഉണ്ടാകാറില്ല എന്ന അറിവ് എല്ലാവര്‍ക്കുമുണ്ടാകണം. കഴിവതും സ്വന്തമായി ഇന്‍ഷുറന്‍സ് കവറേജ് ഉള്ളവര്‍ മാത്രം റിക്ഷകളില്‍ യാത്ര ചെയ്യുന്നതാണ് ഉചിതമെന്നു ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കുന്നു. അപകടങ്ങള്‍ പതിയിരിക്കുന്നതാണ് റിക്ഷാ യാത്രകള്‍.

മറ്റ് വാഹനങ്ങള്‍ വന്നിടിച്ചാല്‍ ഗുരുതരമായി അപകടം സംഭവിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. മാത്രമല്ല ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ ആണെങ്കില്‍ ചികിത്സ ചെലവ് മുഴുവനും വഹിക്കേണ്ടിയും വരും. പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പിലാണ് സിറ്റി കൗണ്‍സില്‍ ഈ കാര്യം എടുത്തുപറയുന്നു. മോട്ടോര്‍ വാഹന നിയമത്തിന്റെ പരിധിയില്‍പെടാത്തതിനാല്‍ റിക്ഷകള്‍ നിയന്ത്രിക്കാനുള്ള അധികാരം കൗണ്‍സിലിനോ, ഗതാഗത വകുപ്പിനോ ഇല്ല. റിക്ഷാ ഓടിക്കുന്ന ആളുടെ പരിശീലനം മാത്രമാണ് ഏക സുരക്ഷാ മാര്‍ഗ്ഗം.

റിക്ഷാ അപകടങ്ങള്‍ ഡബ്ലിനില്‍ പലതവണ ആവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ ഈ അറിയിപ്പ് നല്‍കുന്നത്. റിക്ഷാ അപകടം സംഭവിച്ചാല്‍ കൗണ്‍സിലിന് ഒരുതരത്തിലുമുള്ള ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഡബ്ലിന്‍ നഗരത്തിലോടുന്ന റിക്ഷകള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു എന്ന് കാണിച്ച് ഇവക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഗതാഗത വകുപ്പിനെ അറിയിച്ചെങ്കിലും നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത ഈ വാഹനത്തെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: