അവഗണനയും പീഡനവും: അയര്‍ലണ്ടില്‍ 8000 പേരുടെ ദുരവസ്ഥ പുറത്തുവിട്ട് എച്ച്.എസ്.ഇ

രാജ്യത്ത് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ നിരന്തരം ചൂഷണങ്ങള്‍ക്ക് വിധേയരാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വയോജനങ്ങളും ബലഹീനത അനുഭവിക്കുന്ന വിഭാഗവും ഈ പരിധിയില്‍ ഉള്‍പെടും. കെയര്‍ ഹോമുകളിലും, വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ശാരീരിക മാനസിക അവശത അനുഭവിക്കുന്ന വിഭാഗത്തിന് നേരെ ചൂഷണം കുറവാണെന്നും എച്ച്.എസ്.ഇ ചൂണ്ടിക്കാണിക്കുന്നു.

18 വയസ്സ് മുതല്‍ 64 വയസ്സ് വരെയുള്ള അവശ വിഭാഗത്തിന് നേരെ 48 ശതമാനത്തോളം ശാരീരിക പീഡനവും, 24 ശതമാനത്തിനു മാനസിക പീഡനവും, 11 ശതമാനം പേര്‍ ലൈംഗീക അതിക്രമങ്ങള്‍ക്കും ഇരകളായി മാറുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 65 വയസ്സിനു മുകളിലുള്ളവരില്‍ 27 ശതമാനം മാനസിക പീഡനത്തിന് ഇരയാകുമ്പോള്‍ 22 ശതമാനം ആളുകള്‍ ശാരീരിക പീഡനവും, 21 ശതമാനത്തിനു നേരെ സാമ്പത്തിക ചൂഷണവും നടന്നു വരുന്നു. ഡിമെന്‍ഷ്യ, മാനസിക രോഗങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരാണ് പ്രധാനമായും അവശത അനുഭവിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

ആരോഗ്യ വകുപ്പിന്റെ നാഷണല്‍ സെയ്ഫ് ഗാര്‍ഡിങ് കമ്മിറ്റിയുടേതാണ് അമ്പരപ്പിക്കുന്ന ഈ കണക്കുകള്‍. മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് മൂലം ദുര്‍ബല വിഭാഗം അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്ക് തടയിടാന്‍ നിയമ നിര്‍മ്മാണം വേണമെന്ന് റിപ്പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തമാക്കുന്നു. ഈ വിഭാഗത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് ഇവരുടെ വസ്തുക്കളും, സമ്പാദ്യവും സ്വന്തമാക്കി രോഗികളെ അവഗണിക്കുന്നവരും കുറവല്ല. എല്ലാം നഷ്ടപ്പെട്ട് ഉപേക്ഷിക്കപ്പെടുന്ന രോഗികളും അയര്‍ലണ്ടിലുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: