ന്യൂ വൈന്‍ അയര്‍ലന്‍ണ്ടിന്റെ നേതൃത്വത്തില്‍ സ്ലിഗൊയില്‍ നടത്തപ്പെടുന്ന ഐറിഷ് ക്രിസ്ത്യന്‍ സമ്മേളനത്തില്‍ ആയിരങ്ങളെ പ്രതീക്ഷിക്കുന്നു

അടുത്ത മാസം ന്യൂ വൈന്‍ അയര്‍ലന്‍ഡ് സംഘടിപ്പിക്കുന്ന ക്രിസ്തീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 6 ദിവസത്തെ സമ്മേളനത്തില്‍ 10 സെമിനാറുകള്‍ നടത്തപ്പെടും. വടക്കന്‍ അയര്‍ലണ്ടുകാര്‍ കൂടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണ് സ്ലിഗൊയില്‍ വെച്ച് വെച്ച് പരിപാടി നടത്തുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.

2006 -ല്‍ ആരംഭിച്ച വാര്‍ഷിക സമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷം 1 ,015 പേര്‍ ബുക്കിങ് നടത്തി ആകെ 2000 പേര്‍ സമ്മേളനത്തത്തിനെത്തിയിരുന്നു. ഈ വര്‍ഷത്തെ ബുക്കിങ് ആരംഭത്തില്‍ തന്നെ 1500 പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഏകദേശം 3500 പേരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് ന്യൂ വൈന്‍ ജനറല്‍ മാനേജര്‍ ജോണ് സ്റ്റുവര്‍ട്ട് പറഞ്ഞു. ക്രിസ്തു മതത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന സമ്മേളനം കൂടിയാണ് സിലിഗോയില്‍ വെച്ച് നടക്കുന്നത്. ക്രിസ്ത്യന്‍ ആശയങ്ങളെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ളവര്‍ക്കും, ക്രൈസ്തവ ഗവേഷണം വിഷയമാക്കിയവര്‍ക്കും എന്ന് തുടങ്ങി എല്ലാ വിഭാഗങ്ങളെയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ന്യൂ വൈന്‍ അറിയിച്ചു.

മുസ്ലിം പണ്ഡിതര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വരും വര്‍ഷങ്ങളില്‍ അതുണ്ടാകുമെന്നും സംഘാടകര്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്. 6 ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പ്രധാന വിഷയമാകും. മാത്രമല്ല ക്രിസ്തീയ വിശ്വാസികളെ ഒരു കുടക്കീഴില്‍ ഒന്നിച്ചു നിര്‍ത്താനുള്ള പ്രഭാഷണ പരമ്പരകളും ഇതോടൊപ്പം സംഘടിപ്പിക്കപ്പെടും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: