കഴിഞ്ഞ വര്‍ഷം യുകെയില്‍ ഗര്‍ഭഛിദ്രം നടത്തിയ ഐറിഷ് യുവതികളുടെ എണ്ണം 3,265

അയര്‍ലണ്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി 3,000 സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തിയതായി യുകെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് കണക്കുകള്‍ പുറത്ത് വിട്ടു. വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും 724 സ്ത്രീകള്‍ അബോര്‍ഷന് വിധേയരായി. 16 വയസ്സിന് താഴെയുള്ള പത്തു പെണ്‍കുട്ടികള്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും നിയമപരമായ ഗര്‍ഭഛിദ്രം നടത്തിയിരുന്നു.

3,265 സ്ത്രീകളാണ് അയര്‍ലന്റില്‍ നിന്നും അബോര്‍ഷന് വിധേയമായത്. 2016 ല്‍ യുകെയില്‍ നിയമപരമായി നടത്തിയ 83 ശതമാനം ഗര്‍ഭച്ഛിദ്രവും നോണ്‍ റസിഡന്റിനു വേണ്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 ല്‍ അയര്‍ലന്റിന് പുറത്ത് പോയി ഗര്‍ഭഛിദ്രം നടത്തിയവരുടെ എണ്ണം 3,451 പേരായിരുന്നു. ഡബ്ലിനില്‍ നിന്നും 1,175 സ്ത്രീകളും കോര്‍ക്കില്‍ നിന്ന് 241 പേരും കില്‍ഡെയറില്‍ നിന്നും 130 പേരും ഇത്തരത്തില്‍ ഗര്‍ഭഛിദ്രം നടത്തിയിരുന്നു. അതേസമയം, അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം സംബന്ധിച്ച എട്ടാം ഭേദഗതി പിന്‍വലിക്കാന്‍ സംഘടനാ സഖ്യം ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ, ട്രാലീ എന്നിവിടങ്ങളില്‍ ഈ ആഴ്ച റാലികള്‍ നടത്തും. ഗര്‍ഭഛിദ്ര വിഷയത്തില്‍ അയര്‍ലണ്ടില്‍ അടുത്ത വര്‍ഷം ഹിതപരിശോധന നടക്കാനിരിക്കയാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: