അയര്‍ലണ്ടില്‍ ഒരു സ്ട്രീറ്റ് സവിത ഹാലപ്പനവറുടെ പേരില്‍ അറിയപ്പെടും

ഡബ്ലിന്‍: അബോര്‍ഷന്‍ നിയന്ത്രണങ്ങളുടെ പേരില്‍ അയര്‍ലന്‍ഡ് എന്നും ഓര്‍മ്മിക്കുന്ന ഇന്ത്യന്‍ വംശജ സവിത ഹാലപ്പനവറിന്റെ പേരില്‍ ഒരു സ്ട്രീറ്റിന് പേര് നല്‍കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നിര്‍ദ്ദേശം. കൗണ്‍സിലില്‍ 30 അംഗങ്ങളുടെ പിന്‍ബലവും ഈ നിര്‍ദ്ദേശത്തിന് ലഭിച്ചു. കൗണ്‍സിലര്‍ ടിന മെക്വെയ്ഗ്ന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഒരു സ്ട്രീറ്റിന് സവിതയുടെ നാമകരണം ചെയ്യണമെന്ന വാദം ശക്തമായത്.

എന്നാല്‍ 5 വര്‍ഷം മുന്‍പ് മരിച്ച വ്യക്തിയുടെ പേര് ഏതെങ്കിലും സ്ട്രീറ്റിന് നല്‍കാന്‍ നിലവിലെ സിറ്റി കൗണ്‍സില്‍ നിയമങ്ങള്‍ അനുവദനീയമല്ല. വ്യക്തിയുടെ മരണത്തിനു ശേഷം 20 വര്‍ഷം കഴിഞ്ഞ ശേഷം മാത്രമാണ് ഇതിന് അനുമതി ലഭിക്കുന്നത്. മാത്രമല്ല ഏതു നഗര വീഥികള്‍ക്കാണ് പേര് നിര്‍ദ്ദേശിക്കേണ്ടതെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. എങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ ഈ നിയമം മാറ്റാം. അതിനാല്‍ സവിതയുടെ പേരില്‍ റോഡ് വരുമോ എന്ന കാര്യം കാത്തിരുന്നു കാണാം.

ഗര്‍ഭിണിയായിരിക്കെ ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളാല്‍ അബോര്‍ഷന് അനുമതി ലഭിക്കാതിരുന്ന സവിത 2012 -ല്‍ ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മരണത്തിനു കീഴടങ്ങേണ്ടി വന്നു. സെപ്റ്റിക് ബാക്ടീരിയ ഇ-കോളിയുടെ ഇന്‍ഫെക്ഷന്‍ ബാധിച്ചായിരുന്നു സവിത മരണപ്പെട്ടത്. അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമങ്ങള്‍ കൊടുമ്പിരിക്കൊള്ളാന്‍ ഹേതുവായി തീര്‍ന്നതും സവിതയുടെ മരണമായിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: