ലണ്ടനില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 27 നില കെട്ടിടം ഭാഗികമായി കത്തിയമര്‍ന്നു

പടിഞ്ഞാറന്‍ ലണ്ടനില്‍ 27 നില കെട്ടിടത്തിന് തീ പിടിച്ചു. പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമര്‍ റോഡിലെ ഫ്‌ലാറ്റിനാണ് തീപിടിച്ചത്. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നതായാണ് സൂചനകള്‍.

പ്രാദേശിക സമയം 1.12 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും തീ പടര്‍ന്നു പിടിച്ചതായാണ് കരുതുന്നത്. എന്നാല്‍ തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമാല്ല. 120 ഓളം ഫ്ലാറ്റുകളുള്ള കെട്ടിട സമുച്ചയത്തിനാണ് തീപ്പടര്‍ന്നു പിടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നിരവധി പേര്‍ക്ക് തീപ്പിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. 1974ല്‍ നിര്‍മ്മിച്ച ഈ കെട്ടിടം നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണ്.

ആള്‍ക്കാര്‍ നല്ല ഉറക്ക സമയത്തായിരുന്നു തീപിടുത്തം എന്നത് ആശങ്ക കൂട്ടുന്നു. അതിശക്തമായ തീയാണ് കണ്ടതെന്നും ജീവിതത്തില്‍ താന്‍ ഇതുവരെ ഇത്തരം ഒരു അഗ്‌നിബാധ കണ്ടിട്ടില്ലെന്ന് പറഞ്ഞതായും ഒരു ദൃക്സാക്ഷിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം മുഴുവന്‍ തീ വിഴുങ്ങിയതായും പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ് എന്നും ഇയാള്‍ പറഞ്ഞു. ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയതായും റിപ്പോര്‍ട്ടുണ്ട്.

അഗ്‌നിശമന സേനയുടെ 40 യൂണിറ്റും ഇരുന്നൂറോളം സുരക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപ്പിടുത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. സമീപ പ്രദേശത്തേക്കും പുക പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് ഭീകരാക്രമണത്തിനു ശേഷം ഉണ്ടായ വന്‍ തീപ്പിടുത്തം ലണ്ടന്‍ നഗരത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: