ഡൗണ്‍സിന്‍ഡ്രോമിന്റെ പിടിയിലായിട്ടും 22 വര്‍ഷത്തെ സന്തുഷ്ട ദാമ്പത്യം നയിച്ച് ഈ ദമ്പതികള്‍

മാരിയാന്നെയും ടോമി പില്ലിങ്ങും ഈ വര്‍ഷം തങ്ങളുടെ 22ാമത് വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാല്‍ അതിന് ഒത്തിരി സവിശേഷതകളുണ്ട്. ഏറെ വിമര്‍ശനങ്ങള്‍ ചുറ്റുമുള്ളവരില്‍ നിന്ന് ഏറ്റുവാങ്ങിയാണ് അവര്‍ ഈ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടത്. ഇരുവര്‍ക്കും ഡൗണ്‍സിന്‍ഡ്രോമാണെന്നതാണ് ഈ കഥയിലെ പ്രത്യേകത. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ആളുകളെ പരിശീലിപ്പിക്കുന്ന ഒരു കേന്ദ്രത്തില്‍ വെച്ചാണ് മരിയാന്നെയും ടോമിയും ആദ്യം കണ്ടുമുട്ടിയത്. 18 മാസത്തെ സൗഹൃദത്തിന് ശേഷം ടോമി മരിയാന്നെയോട് ചോദിച്ചു, കല്ല്യാണം കഴിച്ചോട്ടെയെന്ന്. ആറ് മാസത്തിനുശേഷം ലണ്ടനിലെ എസെക്സ് എന്ന സ്ഥലത്തെ പള്ളിയില്‍ വച്ച് ഇരുവരും വിവാഹിതരായി. അവര്‍ പരസ്പരം സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു, ആത്മാര്‍ത്ഥതയോടെ പെരുമാറുന്നു മരിയാന്നെയുടെ സഹോദരി ലിന്‍ഡ ന്യൂമന്‍ പറയുന്നു.

ഇരുവരുടെയും ജീവിതത്തിലെ നിമിഷങ്ങള്‍ പകര്‍ത്തി ആ കഥ പറയാനായി ഒരു ഫേസ്ബുക്ക് പേജ് തന്നെ തുടങ്ങിയിട്ടുണ്ട് ലിന്‍ഡ. ഇവരുടെ വിവാഹസമയത്ത് കല്ല്യാണം നടത്തിക്കൊടുക്കുന്നുവെന്നറിഞ്ഞ് എല്ലാവരും മരിയാന്നെയുടെ അമ്മയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും എല്ലാമായിരുന്നു ചെയ്തത്.എന്നാല്‍ ആ പരിഹാസങ്ങളും വിമര്‍ശനങ്ങളും തെറ്റാണെന്ന് 22 വര്‍ഷങ്ങള്‍ക്കിപ്പറം സ്നേഹനിര്‍ഭരമായ ദാമ്പത്യജീവിതവിജയത്തിലൂടെ ഇവര്‍ തെളിയിക്കുന്നു. ടോമിക്ക് ഇ്പ്പോള്‍ പ്രായം 45 വയസ്സ്. മരിയാന്നെയ്ക്ക് 45ഉം. ഇവരുടെ ബന്ധം അതിശക്തമായും പരിശുദ്ധമായും ആണ് മുന്നോട്ട് പോകുന്നതെന്നാണ് ലിന്‍ഡയുടെ പക്ഷം.

വെഡ്ഡിങ് ഡേ ആയിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സന്തോഷകരവുമായ ദിവസമെന്നാണ് മിരയാന്നെ പറഞ്ഞത്. ടോമിയും ഞാനും ഒരിക്കലും വഴക്ക് കൂടാറില്ല. എന്റെ ഭര്‍ത്താവിനെ ഞാന്‍ ജീവന് തുല്ല്യം സ്നേഹിക്കുന്നുനിഷ്‌കളങ്കത നിറഞ്ഞ സ്വരത്തില്‍ മരിയാന്നെ പറയുന്നു. ടോമി തന്നെയാണ് തന്റെ ബെസ്റ്റ് ഫ്രണ്ടെന്നും അവര്‍.ഇരുവരും സ്വതന്ത്രമായി, മറ്റാരെയും ആശ്രയിക്കാതെയാണ് എസെക്സില്‍ ജീവിക്കുന്നത്. ടോമിയുടെയും മരിയാന്നെയുടെയും പ്രണയകഥയ്ക്ക് ആയിരക്കണക്കിന് ഫോളോവേഴ്സാണ് അഭിവാദ്യമര്‍പ്പിച്ച് ലിന്‍ഡ ഉണ്ടാക്കിയ ഫേസ്ബുക്ക് പേജില്‍ എത്തിയിരിക്കുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: