വിമാനത്തില്‍ പ്രസവിച്ച മലയാളി യുവതിക്ക് പരിചരണം നല്‍കിയത് ജീവനക്കാരും നഴ്‌സും

വിമാനത്തില്‍ മലയാളി യുവതിയ്ക്ക് സുഖപ്രസവം. തൊടുപുഴ സ്വദേശിയായ യുവതിയാണ് ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ പ്രസവിച്ചത്. ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാനം മുംബൈയിലിറക്കിയ ശേഷം യുവതിയേയും ആണ്‍ കുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിമാനം ദമാമില്‍ നിന്ന് വിട്ട ശേഷമാണ് തൊടുപുഴ സ്വദേശിനിയായ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് യാത്രക്കാര്‍ക്കിടയില്‍ ഡോക്ടര്‍മാരെ തേടി. ഡോക്ടര്‍മാരാരും വിമാനത്തിലില്ലാത്തതിനാല്‍ ജെറ്റ് എയര്‍വേയ്സ് ജീവനക്കാരും നഴ്സും ചേര്‍ന്നാണ് യുവതിയ്ക്ക് പരിചരണം നല്‍കിയത്.

വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ ഇറക്കിയതിനു ശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലാക്കി. യുവതിയ്ക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല. ജെറ്റ് എയര്‍വേസ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ മുംബൈയിലേക്ക് തിരിച്ചു. കുഞ്ഞിന് ആജീവനാന്ത സൗജന്യയാത്രയും വിമാനക്കമ്പനി ഓഫര്‍ ചെയ്തിട്ടുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: