ഇന്ത്യന്‍ ഐടി വ്യവസായം എച്ച് 1ബി വിസയെ ആശ്രയിച്ചല്ലെന്ന് ഇന്‍ഫോസിസ് സിഇഒ

ഇന്ത്യന്‍ ഐടി രംഗം ബിനസിനസ് നടത്തിപ്പിനായി എച്ച് 1ബി വിസകളെ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന ധാരണ തിരുത്തി ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക. രാജ്യത്തെ ഐടി കമ്പനികള്‍ എച്ച് 1ബി വിസകളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പറയുന്നതും ചിന്തിക്കുന്നതും തെറ്റാണെന്ന് സിക്ക അഭിപ്രായപ്പെട്ടു. വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തില്‍ നിയമിക്കാന്‍ എച്ച് 1ബി വിസാ സംവിധാനം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐടി സ്ഥാപനങ്ങള്‍ക്ക് ട്രംപ് ഭരണകൂടം കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു അഭിമുഖത്തില്‍ ഇതു സംബന്ധിച്ചുയര്‍ന്ന ചോദ്യത്തിന് മറുപറി പറയുകയായിരുന്നു അദ്ദേഹം. വളരെ വേഗത്തില്‍ മാറികൊണ്ടിരിക്കുന്ന ഇന്‍ഫോടെക് പരിസ്ഥിതിയില്‍ ആധിപത്യം നിലനിര്‍ത്തുന്നതിന് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പോലുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്ന അവസരങ്ങള്‍ വിശാലമായ തലത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നാണ് സിക്ക പറയുന്നത്.

ഓരോ വര്‍ഷവും യുഎസ് അനുവദിക്കുന്നത് 65,000 എച്ച് 1ബി വിസകളാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ ഇത് 6,50,000 വരും. ഇന്ത്യന്‍ ഐടി കമ്പനികളില്‍ ദശലക്ഷകണക്കിന് ജീവനക്കാരാണുള്ളത്. ഇന്‍ഫോസിസ് ഒറ്റയ്ക്ക് 200,000 പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ഇതിന്റെ ഇരട്ടിക്കടുത്ത് ആളുകളാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് ഇന്ത്യന്‍ ഐടി കമ്പനികളാണ് എച്ച് 1ബി വിസകള്‍ കൂടുതലായും ആശ്രയിക്കുന്നത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്നും സിക്ക പറഞ്ഞു.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: