അയര്‍ലന്റിലെ ക്രിക്കറ്റ് ഉണരുന്നു? ടെസ്റ്റ് കളിയ്ക്കാന്‍ യോഗ്യത നേടി

നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ (ഐ സി സി) പൂര്‍ണ അംഗത്വവും ടെസ്റ്റ് പദവിയും അയര്‍ലണ്ട് നേടി. ലണ്ടനിലെ ഭരണസമിതിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഐ സി സിയുടെ 11 മത്തെ പൂര്‍ണ്ണ അംഗമാകാനുള്ള ക്രിക്കറ്റ് അയര്‍ലന്‍ഡിന്റെ അപേക്ഷ അംഗീകരിച്ചത്. ഇനി മുതല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനുള്ള അവസരവും അയര്‍ലന്‍ഡിനുണ്ടാകും.

കഴിഞ്ഞ 10 വര്‍ഷ ങ്ങളുടെ തീവ്രമായ ശ്രമങ്ങളുടെ ഫലമായാണ് അയര്‍ലന്‍ഡിന് മുന്‍പില്‍ ഈ വാതില്‍ തുറക്കാന്‍ ഇടയായത്. രണ്ട് ദശാബ്ദങ്ങള്‍ക്കുമുമ്പ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്ലബ്ബിന് അംഗത്വം ലഭിച്ചതിനു ശേഷമുള്ള ആദ്യത്തെ ചരിത്രപരമായ സംഭവമാണ് അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ടെസ്റ്റ് പദവി കൊടുക്കാനുള്ള ഈ തീരുമാനം.

ചരിത്രപരമായ ഈ പ്രഖ്യാപനങ്ങളോട് ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ക്രിക്കറ്റ് അയര്‍ലന്‍ഡ് സിഇഒ വാറന്‍ ഡുട്രോം പറഞ്ഞു.
‘ആയിരക്കണക്കിന് കളിക്കാര്‍, കോച്ചുകള്‍, വോളണ്ടിയര്‍മാര്‍, ജീവനക്കാര്‍, ക്ലബ്ബുകള്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ കഴിവുകള്‍ക്കും പ്രതിബദ്ധതക്കുമുള്ള സമ്മാനമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അഫ്ഗാനിസ്ഥാനെയും അയര്‍ലന്‍ഡിനെയും അവരുടെ പൂര്‍ണ്ണ അംഗത്വ പദവിയില്‍ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് അവരുടെ പ്രകടനത്തില്‍ മെച്ചപ്പെട്ട വളര്‍ച്ചയും കൈവരിച്ചുകൊണ്ടാണ്. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് കഴിയുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമായി തെളിയിച്ചിട്ടുണ്ട്.’ ഐസിസി ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു:

1993 മുതല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സില്‍ (ICC) അഫിലിയേറ്റ് അംഗമായിരുന്നു അയര്‍ലണ്ട്. ഏകദിന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ച ചരിത്രവും അയര്‍ലന്‍ഡിനുണ്ട് . ഇതോടെ 12 ടീമുകള്‍ക്കാണ് നിലവില്‍ ടെസ്റ്റ് ക്രിക്കറ്റ് പദവി ഉള്ളത്.

എ എം

Share this news

Leave a Reply

%d bloggers like this: