ക്യാമറാമാന്‍ എത്തിയില്ല; മോദി കാറില്‍ നിന്നിറങ്ങാന്‍ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പോര്‍ട്ടുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെ ക്യാമറാമാന്‍മാര്‍ എത്താത്തതിനാല്‍ കാറില്‍ നിന്നിറങ്ങാന്‍ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍. പോര്‍ട്ടുഗല്‍ തലസ്ഥാനമായ ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്മെന്റ് സെന്ററില്‍ എത്തിയപ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നത് എന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമറയോടുള്ള മോദിയുടെ ഭ്രമം നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

മോദിയേയും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ക്യാന്‍സര്‍ സെന്ററിനു മുന്നില്‍ വന്നു നില്‍ക്കുന്നതാണ് വീഡിയോയിലെ ആദ്യ ദൃശ്യം. തുടര്‍ന്ന് മോദിയെ പുറത്തേക്ക് ആനയിക്കേണ്ട ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിനായി കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പോലൊരാള്‍ ഓടിയെത്തി ഇത് തടയുന്നുണ്ട്. തുടര്‍ന്ന് കാറിന്റെ ഇടത്തേ വാതില്‍ തുറക്കാനാഞ്ഞ ഉദ്യോഗസ്ഥനും ഇതില്‍ നിന്നു പിന്മാറുന്നു.

വാതില്‍ തുറക്കാനാഞ്ഞ ഒന്നാമത്തെ ഉദ്യോഗസ്ഥനോട് ഓടിയെത്തിയ രണ്ടാമന്‍ മറുവശത്തേക്ക് കൈചൂണ്ടി എന്തോ സംസാരിക്കുന്നതും കാണാം. ഏതാനും നിമിഷങ്ങള്‍ക്കകം രണ്ടു ക്യാമറാമാന്‍ സീനിലേക്ക് ഓടിയെത്തി ഫോട്ടോ എടുക്കേണ്ട പൊസിഷനില്‍ വന്നു നില്‍ക്കുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ മോദി ഇരിക്കുന്ന വശത്തെ കാറിന്റെ വാതില്‍ തുറന്ന് അകത്തേക്ക് തലയിട്ട് എന്തോ സംസാരിക്കുന്നു. പിന്നാലെ വാതില്‍ തുറന്നോളാന്‍ പോര്‍ട്ടുഗീസ് ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ വാതില്‍ തുറന്ന് മോദിയെ പുറത്തേക്ക് ആനയിക്കുന്നതാണ് ദൃശ്യങ്ങളില്‍.

 

ഡികെ

Share this news

Leave a Reply

%d bloggers like this: