ജനങ്ങളെ വലയ്ക്കുന്ന സര്‍ക്കാരുദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയാറാക്കുന്നു

ജനങ്ങളെ വലയ്ക്കുന്ന സര്‍ക്കാരുദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയാറാക്കുന്നു. ജനങ്ങളുമായി കൂടുതല്‍ നേരിട്ടിടപെടുന്ന റവന്യൂ, മോട്ടോര്‍ വാഹനവകുപ്പ്, ചെക്പോസ്റ്റുകള്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലാണ് നിരീക്ഷണം. കുഴപ്പക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

അഴിമതിക്കാരെ പിടിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് തീരുമാനം. പൊതുജനങ്ങളെ വലയ്ക്കുന്നവരും കൈക്കൂലി ആവശ്യപ്പെടുന്നവരുടെയും പട്ടിക വിജിലന്‍സ് തയാറാക്കും. കൂടാതെ പരാതി കൂടുതലുള്ള ഓഫിസുകളുടെ വിവരം ശേഖരിച്ച് സര്‍ക്കാരിനു സമര്‍പ്പിക്കും. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടരായിരുന്നപ്പോള്‍ വിവിധ വകുപ്പുകളിലെ അഴിമതിയുടെ അടിസ്ഥാനത്തില്‍ സൂചിക തയ്യാറാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നടപടി.

വിവിധ വകുപ്പുകളിലെ അഴിമതികള്‍ ചൂണ്ടികാട്ടി പരാതി പ്രളയമാണ് വിജിലന്‍സ് ആസ്ഥാനത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയില്‍ വില്ലേജ് ഓഫിസുകളിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്. ഇടനിലക്കാരെ പിടിക്കാനും സമഗ്ര പ്ലാന്‍ തയാറാക്കാനും ജില്ലാ മേധാവികള്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. വില്ലേജ് ഓഫിസുകള്‍, ആര്‍ടി ഓഫിസുകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ വിജിലന്‍സ് കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: