CAO അപേക്ഷയില്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം നാളെ വരെ

CEO അപേക്ഷകരുടെ ‘ചെയ്ഞ്ച് ഓഫ് മൈന്‍ഡ്’ അവസാന അവസരം നാളെ പൂര്‍ത്തിയാകും. അവസാന നിമിഷത്തില്‍ ഓപ്ഷനുകള്‍ മാറ്റേണ്ടവരുടെ തിരക്ക് വര്‍ധിക്കുകയാണെന്ന് CEO ജനറല്‍ മാനേജര്‍ ജോസഫ് ഒ ഗ്രാഡി വ്യക്തമാക്കി. അപേക്ഷയില്‍ കോഴ്‌സ് തിരഞ്ഞെടുക്കുന്നതില്‍ മാറ്റം വരുത്തിയവര്‍ തങ്ങള്‍ തിരഞ്ഞെടുത്തത് കൃത്യമാണെന്ന് മനസിലാക്കാന്‍ കണ്‍ഫര്‍മേഷന്‍ ഇമെയില്‍ പരിശോധിക്കുകയും വേണം. ഈ വര്‍ഷം തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് CEO യിലൂടെ 76000 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് 16 ന് ലിവിങ് സേര്‍ട്ട് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികളുടെ തേര്‍ഡ് ലെവല്‍ അഡ്മിഷന്‍ നടപടികള്‍ ഓഗസ്റ്റ് 28 മുതല്‍ ആരംഭിക്കുമെന്നാണ് CEO യില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നത്. തിരഞ്ഞെടുത്ത കോഴ്സുകളില്‍ ഏതെങ്കിലും തരത്തില്‍ ആശയക്കുഴപ്പമുള്ളവര്‍ വിശദമായ കോഴ്‌സ് വിവരങ്ങള്‍ കുറഞ്ഞ സമയത്തിന് മുന്‍പ് കൃത്യമായി മനസിലാക്കി നാളത്തെ അവസാന സമയത്തിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ ഒന്നിന് ശേഷം കോഴ്‌സ് മാറ്റം അനുവദനീയമല്ലെന്ന് SEO കേന്ദ്രം അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: