കൊടുങ്കാടിന് നടുവില്‍ യുവതിയ്ക്ക് സുഖപ്രസവം! കാവല്‍ നിന്നത് 12 സിംഹങ്ങള്‍

ജൂണ്‍ 29 ലെ രാത്രി മങ്കുവെന്‍ മക്വാന എന്ന സ്ത്രീയ്ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഗീര്‍ വനത്തിന്റെ മദ്ധ്യത്തില്‍ അര്‍ദ്ധരാത്രി ആംബുലന്‍സില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കുക എന്നാല്‍ ചെറിയ കാര്യമല്ലല്ലോ. വനത്തിലാണ് കുഞ്ഞിന് ജന്മം നല്‍കിയത് എന്നതല്ല വാര്‍ത്തയായത്. മറിച്ച് ഭീമാകാരന്മാരായ 12 സിംഹങ്ങളുടെ നടുവിലാണ് മങ്കുവെന്‍ തന്റെ ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയതെന്നതാണ്. സംഭവിച്ചതിതാണ്..

പ്രസവ വേദനയെത്തുടര്‍ന്ന് ‘108’ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു പോവുകയായിരുന്നു ലുനാസ്പുര്‍ സ്വദേശിയായ മങ്കുബെന്‍ മക്വാന. കാടിനു നടുവിലൂടെ ജാഫര്‍ബാദിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര. പുലര്‍ച്ചെ രണ്ടരയോടെ പ്രസവവേദന കൂടി. ഈ സമയമാണ് ആംബുലന്‍സിന് അരികിലേക്കു സിംഹങ്ങള്‍ കൂട്ടമായെത്തിയത്. എമര്‍ജന്‍സി മാനേജ്മെന്റ് ടെകിനീഷ്യന്‍ (ഇഎംടി) അശോക് മക്വാനയാണ് ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നത്. യുവതിക്ക് ഉടനെ പ്രസവം നടക്കുമെന്നു മനസിലാക്കിയ അശോക്, മനസാന്നിധ്യം വീണ്ടെടുത്ത് സാഹചര്യത്തിനൊത്തു പ്രവര്‍ത്തിച്ചു. ഡ്രൈവറോടു വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു.

കൊടുങ്കാട്ടില്‍ മനുഷ്യമണം തുടര്‍ച്ചയായി കിട്ടിയതോടെ സിംഹങ്ങള്‍ ആംബുലന്‍സിന് അടുത്തേക്കു വരികയായിരുന്നു. ഇതിനിടെ, അശോക് ഡോക്ടറെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണു ധൈര്യത്തോടെ പ്രസവം കൈകാര്യം ചെയ്തതെന്നു അശോക് പറഞ്ഞു. പ്രദേശവാസിയായ ഡ്രൈവര്‍ രാജു ജാദവിനു സിംഹങ്ങളുടെ പെരുമാറ്റങ്ങള്‍ മനസിലാവും. സിംഹങ്ങളെ പ്രകോപിപ്പിക്കാതിരിക്കാന്‍ ജാദവ് ശ്രദ്ധിച്ചു. 20 മിനിറ്റോളമാണ് വാഹനം നിറുത്തിയിട്ടത്. ആംബുലന്‍സിന് സമീപത്തും ചുറ്റുവട്ടത്തെ കാട്ടിലുമായി 12 സിംഹങ്ങള്‍ ഈ സമയം ഞങ്ങളെ വീക്ഷിച്ചുകൊണ്ടു നിന്നു. പ്രസവശേഷം ആംബുലന്‍സ് സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ സിംഹങ്ങള്‍ വഴിമാറി തന്നുവെന്നും പ്രകാശ് പറയുന്നു. അമ്മയെയും കുഞ്ഞിനെയും ജാഫര്‍ബാദാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: