കുട്ടികള്‍ക്ക് ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് ലഭിക്കാന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30

അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബാക്ക് ടു സ്‌കൂള്‍ ക്ലോത്തിങ് ആന്‍ഡ് ഫുഡ് വെയര്‍ അലവന്‍സ് ലഭിക്കാന്‍ രക്ഷിതാക്കള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട സമയമാണിതെന്നെന്ന് ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കി. വരുമാനം കുറഞ്ഞ രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ വിദ്യാഭ്യാസ അലവന്‍സ് നല്‍കുക എന്നതാണ് ഈ സാമ്പത്തിക സഹായത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം അലവന്‍സ് തുക 25 ശതമാനം ഉയര്‍ത്തിയതായും ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കി.

4 മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഈ വര്‍ഷം മുതല്‍ 125 യൂറോയും, 12 മുതല്‍ 17 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 250 യൂറോയും ലഭിക്കും. സാമൂഹിക സുരക്ഷാ വകുപ്പിന്റെ പദ്ധതിയിലൂടെ 108 ,000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അലവന്‍സ് ബഡ്ജറ്റില്‍ ഈ വര്‍ഷം 10 മില്യണ്‍ യൂറോ വര്‍ദ്ധിപ്പിച്ച് മൊത്തം 47 .4 മില്യണ്‍ യൂറോ അനുവദിച്ചു. ഡയറക്ട് പ്രൊവിഷന്‍ സെന്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഓരോ ആഴ്ചയിലെ സഹായവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഡി.പി സെന്ററിലുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 15 .60 യൂറോ എന്ന നിരക്ക് 21 .60 യൂറോ ആക്കി നിജപ്പെടുത്തി. സാമൂഹികക്ഷേമ പദ്ധതിയുടെ ഭാഗമായവര്‍ക്കാണ് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാവുന്നത്. വിദ്യാഭ്യാസ ചെലവുകള്‍ വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് ബാധ്യതയാകാതിരിക്കാനുള്ള സേവനമാണിത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: