സ്പെഷ്യല്‍ നീഡ് അസിസ്റ്റന്റ് ജീവനക്കാര്‍ പണിമുടക്കിന് ഒരുങ്ങുന്നു

ഡബ്ലിന്‍: ആയിരത്തോളം സ്പെഷ്യല്‍ നീഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഇരട്ടത്താപ്പ് നടപടിക്കെതിരെ നിലവിലുള്ള എസ്.എന്‍.എ മാര്‍ പണിമുടക്കിന് ഒരുങ്ങുന്നു. തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തി സ്ഥിരമായി ഇവരെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് എസ്.എന്‍.എ മാര്‍ സമരത്തിനൊരുങ്ങുന്നത്. യാതൊരു ഉറപ്പും നല്‍കാതെ വര്‍ഷാവര്‍ഷം ജീവനക്കാരെ വാടകക്ക് എടുത്ത് അധ്യയനവര്‍ഷം മുഴുവന്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെയാണ് ഇമ്പാക്ട് ട്രേഡ് യൂണിയന്‍ രംഗത്തെത്തിയിരിക്കുന്നത്. തേര്‍ഡ് ലെവലില്‍ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ എണ്ണത്തില്‍ രണ്ട് വര്‍ഷം മുമ്പത്തേക്കാള്‍ 31 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

എസ്.എന്‍.എ മാരുടെ എണ്ണം 10 ,575 -ല്‍ നിന്നും 13 ,990 ആയി ഉയര്‍ത്തുന്നതിന് ഭാഗമാണ് ഈ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചതെന്നു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. അദ്ധ്യാപകര്‍ക്കൊപ്പം തന്നെ അതെ നിലവാരത്തില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന മഹത്തായ സേവനം കാഴ്ച വെയ്ക്കുന്ന ഇവരെ വെറും വാടക ജീവനക്കാരായി മാറ്റാന്‍ ഇനിയും അനുവദിക്കില്ലെന്നാണ് ട്രേഡ് യൂണിയന്റെ വാദം. നിലവിലുള്ള എസ്.എന്‍.എ മാരെയും പുതിയ ജീവനക്കാരായി എത്തുന്നവരെയും സ്ഥിരപ്പെടുത്തിയാല്‍ സ്‌കൂളുകള്‍ ഇപ്പോള്‍ അനുഭവിച്ചു വരുന്ന പഠന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് ഇമ്പാക്റ്റ് അഭിപ്രായപ്പെടുന്നുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: