ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതില്‍ പോളണ്ട് പ്രഥമവനിത ട്രംപിനെ ഒഴിവാക്കിയോ ? സത്യം ഇങ്ങനെ

ഏതാനും ദിവസങ്ങളായി സൈബര്‍ലോകത്ത് പ്രചരിക്കുക വീഡിയോയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈനീട്ടിയിട്ടും ശ്രദ്ധിക്കാതെ, മെലീനയുമായി ഹസ്തദാനം ചെയ്യുന്ന പോളണ്ടിന്റെ പ്രഥമവനിത. എന്നാല്‍ വീഡിയോയുടെ ഒരു ഭാഗം മാത്രമാണിതെന്നും ഇരുവരും ഹസ്തദാനം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രസെ ഡൂദ രംഗത്തുവന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ പോളണ്ട് സന്ദര്‍ശനത്തിന് ഇടയ്ക്കുണ്ടായ സംഭവമാണിത്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പോളണ്ട് സന്ദര്‍ശനത്തിനിടെ വ്യാഴാഴ്ചയായിരുന്നു സംഭവം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യ മെലാനിയയെയും പോളിഷ് പ്രസിഡന്റ് ആന്‍ഡ്രേജ് ദുദയും ഭാര്യ അഗത കോണ്‍ഹുസറും ചേര്‍ന്ന് സ്വീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ആദ്യം ട്രംപ് പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേജ് ദുദയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി. തുടര്‍ന്ന് അഗതയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കാനായി കൈ നീട്ടിയെങ്കിലും ഇത് കാണാതെ പോളണ്ട് പ്രഥമവനിത അമേരിക്കന്‍ പ്രഥമ വനിത മെലാനിയയുടെ അടുത്തേക്ക് നീങ്ങി മെലാനിയയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുകയായിരുന്നു. എന്നാല്‍ മെലാനിയയോട് കുശലം പറഞ്ഞശേഷം അഗത, ട്രംപിന് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി

ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേജ് ദുദ രംഗത്തുവന്നത്. അമേരിക്കന്‍ പ്രസിഡന്റിനെ മനപൂര്‍വം അവഹേളിക്കാനാണ് ഇത്തരമൊരു ദൃശ്യവും വാര്‍ത്തയും പ്രചരിപ്പിക്കുന്നതെന്നാണ് പോളിഷ് പ്രസിഡന്റ് വ്യക്തമാക്കിയത്. താനും ഭാര്യയും ചേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിനെയും പ്രഥമവനിതയേയും സ്വീകരിച്ച സന്ദര്‍ഭത്തില്‍ യാതൊരു പ്രശ്നവും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് ഷെയ്ക്ക് ഹാന്‍ഡിനായി കൈനീട്ടിയത് കാണാതെ തന്റെ ഭാര്യ, മെലാനിയയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയതാണ് തെറ്റായ വാര്‍ത്ത പ്രചരിക്കാനുണ്ടായ സാഹചര്യം. അടുത്തനിമിഷം തന്നെ ഭാര്യ ട്രംപിനടുത്ത് എത്തുകയും ഷെയ്ക്ക് ഹാന്‍ഡ് നല്‍കുകയും ചെയ്തു. ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമായിരിക്കെ മനപൂര്‍വം തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നും ഇതിനെതിരേ നടപടി സ്വീകരിക്കുമെന്നും പോളിഷ് പ്രസിഡന്റ് പറഞ്ഞു.

 
എ എം

Share this news

Leave a Reply

%d bloggers like this: