പ്രായമേറിയവര്‍ അയര്‍ലണ്ടില്‍ കൂടിവരുന്നു: സി.എസ്.ഒ സെന്‍സസ് റിപ്പോര്‍ട്ട് ഇങ്ങനെ

രാജ്യത്ത് 65 വയസ്സിനു മുകളിലുള്ളവരുടെ ജനസംഖ്യ 19 ശതമാനത്തോളം വര്‍ദ്ധിച്ചുവരുന്നതായി ഏറ്റവും പുതിയ സെന്‍സസ് വ്യക്തമാക്കുന്നു. സി.എസ്.ഒ പുറത്തിറക്കിയ 2016 -ലെ ജനസംഖ്യ കണക്കെടുപ്പില്‍ വളര്‍ന്നു വരുന്ന കുട്ടികളുടെ എണ്ണം കുറയുന്നതും പ്രായമായവര്‍ കൂടി വരുന്നതുമായ റിപ്പോര്‍ട്ട് അത്ര ശുഭകരമല്ലെന്നു സി.എസ്.ഓ വ്യക്തമാക്കി. രാജ്യത്തെ ശരാശരി വയസ്സ് 37 -ല്‍ നിന്നും 40 ലേക്ക് മാറിയിരിക്കുകയാണ്. ഇത് വരും വര്‍ഷങ്ങളില്‍ കൂട്ടുമെന്നും കണക്കാക്കപ്പെടുന്നു. വയോജനസംഖ്യ കൂടുതലുള്ള രാജ്യത്തെ പട്ടണമായി കില്ലെര്‍ണി മാറിയപ്പോള്‍ യുവാക്കള്‍ ഏറ്റവും കൂടുതല്‍ ബാല്‍ബ്രിഗനിലാണ്. യുവാക്കള്‍ ഏറ്റവും കൂടുതലുള്ള ലോക്കല്‍ അതോറിറ്റി എന്ന പദവി ഫിന്‍ഗാന്‍ അതോറിറ്റിക്ക് ലഭിച്ചു. പ്രൈമറി തലത്തിലും സെക്കണ്ടറി തലത്തിലുമുള്ള കുട്ടികള്‍ 9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കാണ് പുറത്തുവന്നത്. ഇത് പ്രകാരമാണ് ജനസംഖ്യയില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2011ലെ കണക്ക് വെച്ച് നോക്കുമ്പോള്‍ ഏതാണ്ട് 3.8 ശതമാനമാണ് ജനസംഖ്യയിലെ വര്‍ദ്ധനവ്.

42 മുതല്‍ 51 വയസ്സുവരെ ഉള്ളവര്‍ രാജ്യത്തെ പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതലുള്ളത്. കില്ലര്‍ണിക്ക് ശേഷം പ്രായമേറിയവര്‍ കൂടുതലായി കാണപ്പെടുന്നത് വെക്‌സ്‌ഫോര്ഡ്, മലഹൈഡ്, ഡബ്ലിന്‍, സിലിഗോ എന്നിവിടങ്ങളിലാണ്. യുവാക്കളുടെ ജനസംഖ്യ ഗ്രാമപ്രദേശത്തെ അപേക്ഷിച്ച് പട്ടണങ്ങളിലാണ് കൂടുതലുള്ളത്. നേഴ്‌സിങ് ഹോമുകളില്‍ താമസിച്ചു വരുന്ന വയോജനങ്ങളുടെ എണ്ണം 22700 എണ്ണമായി വര്‍ദ്ധിച്ചു. മുന്‍വര്‍ഷത്തേക്കാളും 1960 പേര്‍ ഇത്തരം ഹോമുകളില്‍ അധികമായി എത്തിക്കഴിഞ്ഞു. സെന്‍സസ് ആരംഭിച്ച 2016 ഏപ്രില്‍ മാസം 100 വയസ്സ് പിന്നിട്ട 456 പേര്‍ ഉണ്ടെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4 വയസ്സിനു താഴെയുള്ള കുട്ടികളുടെ എന്നതില്‍ 7 ശതമാനം കുറവും രേഖപെടുത്തിയിരിക്കുകയാണ്.

സി.എസ്.ഓ തയാറാക്കിയ പോപ്പുലേഷന്‍ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് യുവജനസംഖ്യ കുറയുകയും എന്നാല്‍ വയോജനസംഖ്യ കൂടുകയും ചെയ്യുമ്പോള്‍ രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ മേഖലകളെ വരും വര്‍ഷങ്ങളില്‍ പ്രതികൂലമായി ബാധിക്കാനിട വരുമെന്ന് കണക്കാക്കപ്പെടുന്നു. ആകെ ജനസംഖ്യയില്‍ 37.6 ശതമാനവും വിവാഹിതരാണ്. മതമില്ലാത്തവരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടിലെ അവിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011 ലെ സെന്‍സസില്‍ 269,800 പേരാണ് മതമില്ല എന്ന് രേഖപ്പെടുത്തിയെങ്കില്‍ ഈ സെന്‍സസില്‍ അത് 468,400 ആയി ഉയര്‍ന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: