ബ്രിട്ടനില്‍ ഗര്‍ഭം ധരിച്ച ആദ്യ യുവാവ് പ്രസവിച്ചു

ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച യുവാവ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി റിപ്പോര്‍ട്ട്. 21 വയസുകാരനായ ഹെയ്ഡന്‍ ക്രോസാണ് കഴിഞ്ഞ മാസം 16ന് ഗ്ലസ്റ്റര്‍ഷെയറിലെ റോയല്‍ ഹോസ്പിറ്റലില്‍ സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ വര്‍ഷമാദ്യം താന്‍ നാല് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ തന്നെ ഹെയ്ഡന്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഔദ്യോഗിക രേഖകള്‍ പ്രകാരം പെണ്‍കുട്ടിയായി ജനിച്ച ഹെയ്ഡന്‍ പുരുഷനായാണ് ജീവിക്കുന്നത്. എന്നാല്‍ ശരീരം പൂര്‍ണമായും പുരുഷന്റേത് പോലെയായി മാറുന്നതിന് മുന്‍പെ, തനിക്ക് ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന ആഗ്രഹമാണ് ഹെയ്ഡനെ ഗര്‍ഭിണിയാകാന്‍ പ്രേരിപ്പിച്ചത്. ഒരു കുഞ്ഞിന് വേണ്ടി തന്റെ അണ്ഡം ശേഖരിച്ചു വയ്ക്കാന്‍ ഹെയ്ഡന്‍ ശ്രമിച്ചിരുന്നുവെങ്കിലും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്) ഇതിന് വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ്, ഗര്‍ഭം ധരിക്കുന്നതിനായി ഒരു ബീജ ദാതാവിനെ ഫെയ്‌സ്ബുക്ക് വഴി ഹെയ്ഡന്‍ കണ്ടെത്തിയത്.

പ്രവസത്തിലൂടെ കുഞ്ഞിന്റെ അമ്മയായി മാറിയ ഹെയ്ഡന്‍, ലിംഗമാറ്റ ശസ്ത്രക്രിയയുടെ അവശേഷിക്കുന്ന ചികിത്സകള്‍ കൂടി പൂര്‍ത്തിയാക്കി പൂര്‍ണമായും പുരുഷനായി മാറുന്നതോടെ തന്റെ കുഞ്ഞിന്റെ അച്ഛനായി കൂടി മാറുന്നതിനുള്ള അപൂര്‍വ അവസരവും ഹെയ്ഡന് വന്നുചേരും. ലോകത്ത് ഗര്‍ഭം ധരിച്ച ആദ്യ പുരുഷനെന്ന റെക്കാഡ് അമേരിക്കയിലെ അരിയോണയിലുള്ള തോമസ് ബീറ്റിയുടെ പേരിലാണ്. മൂന്ന് കുട്ടികള്‍ക്കാണ് അദ്ദേഹം ജന്മം നല്‍കിയത്.

https://youtu.be/OC7bPgNsJfM

 

ഡികെ

Share this news

Leave a Reply

%d bloggers like this: