ശബ്ദത്തിനേക്കാള്‍ അഞ്ചിരട്ടി വേഗം; ഹൈപ്പര്‍ സോണിക് വിമാനങ്ങള്‍ വരുന്നു

ശബ്ദത്തിനേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ സോണിക് വിമാനങ്ങളുടെ കാലത്തേക്ക് ഇനി അധികം ദൂരമില്ല. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഹൈപ്പര്‍സോണിക് വിമാനങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ പുതിയ തരം സെറാമിക് കോട്ടിംഗ് ഉത്പന്നം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഈ അതിവേഗ വിമാനങ്ങളുടെ നിര്‍മ്മാണത്തിന്റെ പ്രധാന കടമ്ബകളിലൊന്നാണ് മറികടന്നിരിക്കുന്നത്. ബഹിരാകാശ, പ്രതിരോധ േേമഖലകളിലെല്ലാം മുതല്‍ക്കൂട്ടാകും ഹൈപ്പര്‍സോണിക് വിമാനങ്ങളുടെ കണ്ടുപിടിത്തം.

ഒരു മണിക്കൂറില്‍ 62000 കിലോമീറ്ററോ അതിലധികമോ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് ഹൈപ്പര്‍ സോണിക് വിമാനങ്ങള്‍. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ സോണിക് വിമാനങ്ങള്‍ നേരിടുന്ന പ്രധാന പ്രതിബന്ധം ചൂടേറിയ വായുപ്രവാഹത്തെ അതിജീവിക്കുകയാണ്. അന്തരീക്ഷ വായുവും ഗ്യാസും പുറം തള്ളുന്ന ചൂടില്‍ വിമാനത്തിന്റെ പുറത്തെ ലോഹപാളികള്‍ ഇല്ലാതാകും. എന്നാല്‍ 3000 ഡിഗ്രി സെന്റീഗ്രേഡ് വരെയുള്ള താപനിലയെ അതിജീവിക്കാനുതകുന്നതാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്ന പുതിയ പദാര്‍ത്ഥം.

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയും ചൈനയിലെ സെന്‍ട്രല്‍ സൗത്ത് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പരീക്ഷണത്തിലാണ് പദാര്‍ത്ഥം കണ്ടെത്തിയിരിക്കുന്നത്. അതിവേഗ വിമാനങ്ങള്‍ സാധാരണഗതിയില്‍ 18000 മീറ്ററിനു മുകളില്‍ പറക്കുമ്‌ബോള്‍ വേഗത കുറയ്ക്കാറാണ് പതിവ്. എന്നാല്‍ പുതിയ പദാര്‍ത്ഥം ഉയര്‍ന്ന താപനിലയെയും പ്രതിരോധിക്കുമെന്നതിനാല്‍ എവിടെയും വിമാനത്തിന് ഒരേ വേഗത നിലനിറുത്താന്‍ സാധിക്കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: