കേന്ദ്രീകൃത പെന്‍ഷന്‍ സമ്പ്രദായം അനിവാര്യം: സിറ്റിസണ്‍ അസംബ്ലി

റിട്ടയര്‍മെന്റ് പ്രായം തൊഴില്‍ ദാതാവ് തന്നെ നിശ്ചയിക്കുന്നതിനെതിരെ വോട്ടു ചെയ്തു സിറ്റിസണ്‍ അസംബ്ലി. 86 ശതമാനം അംഗങ്ങള്‍ സിറ്റിസണ്‍ അസംബ്ലിയില്‍ ഈ വാദത്തെ അനുകൂലിച്ചു. 65 വയസ്സില്‍ റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് 66 നു ശേഷമാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തി. സ്റ്റേറ്റ് പെന്ഷന് പുറമെ എല്ലാ തരത്തിലുള്ള തൊഴിലാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായ പെന്‍ഷന്‍ സംവിധാനം ആവശ്യമാണ്. നിലവിലെ സമ്പ്രദായത്തില്‍ സ്ത്രീ, പുരുഷ തുല്യത ഇല്ലെന്ന വാദം സജീവമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഈ ന്യുനതകള്‍ പരിഹരിച്ചുകൊണ്ട് കേന്ദ്രീകൃതമായ പെന്‍ഷന്‍ സംവിധാനം നിശ്ചിത പ്രായത്തിനു ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കണമെന്ന അഭിപ്രായത്തോട് 96 ശതമാനം പേരും അനുകൂലിച്ചിരിക്കുകയാണ്. ആഴ്ചതോറും ലഭിക്കുന്ന 283 യൂറോ എന്ന പെന്‍ഷന്‍ നിരക്കിനെ ശരാശരി പെന്‍ഷനാക്കി നിര്‍ത്തിക്കൊണ്ട് അതില്‍ കൂടുതല്‍ തുക അനുവദിച്ചാല്‍ വയോജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ താത്കാലികമായി പരിഹരിക്കപ്പെടും. വരുമാനം ഉണ്ടാക്കാന്‍ കഴിയാത്ത സീനിയര്‍ സിറ്റിസന്‍സിന്റെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക എന്നത് ഏറ്റവും പ്രാധാന്യമേറിയതും പെന്‍ഷന്‍ സമ്പ്രദായത്തില്‍ നടപ്പാക്കേണ്ട പ്രഥമ നടപടിയും കൂടിയാണ്.

കൂടാതെ 2013 ലെ നാഷണല്‍ പോസിറ്റിവ് ഏജിങ് സ്ട്രാറ്റജിയും 2014 -ലെ നാഷണല്‍ ഡിമെന്‍ഷ്യ സ്ട്രാറ്റജിയും നടപ്പില്‍ വരുത്താനുള്ള ആര്‍ജ്ജവം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് അസംബ്ലി ഒരുമിച്ച് തീരുമാനമെടുത്തിരിക്കുകയാണ്. അസംബ്ലിയില്‍ രൂപീകരിക്കപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉടന്‍ തന്നെ മന്ത്രി സഭയുടെ പരിഗണനയില്‍ വെയ്ക്കപ്പെടുമെന്നാണ് അറിയാന്‍ കഴിയുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: